വധുവായി കൊട്ടാര കുടുംബാംഗം; നിരഞ്ജ് മണിയന്‍പിള്ള വിവാഹിതനായി

മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി. പാലിയം കൊട്ടാര കുടുംബാംഗം നിരഞ്ജനയാണ് വധു. പാലിയം കൊട്ടാരത്തില്‍ വച്ച് വ്യാഴാഴ്ച രാവിലെ 9.15ന് ആയിരുന്നു മുഹൂര്‍ത്തം.

മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. വിവാഹ റിസപ്ഷന്‍ 10ന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ വച്ച് നടക്കും.

പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ് നിരഞ്ജന. ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്.

‘ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയ രംഗത്തെത്തുന്നത്. തുടര്‍ന്ന് ‘ഡ്രാമ’, ‘സകലകലാശാല’, ‘ബോബി’, ‘ഫൈനല്‍സ്’, ‘സൂത്രക്കാരന്‍’, ‘ഒരു താത്വിക അവലോകനം’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

‘വിവാഹ ആവാഹനം’ എന്ന ചിത്രമാണ് നിരഞ്ജിന്റെതായി ഒടുവില്‍ തിയറ്ററുകളിലെത്തിയത്. ‘കാക്കിപ്പട’, ‘ഡിയര്‍ വാപ്പി’, ‘നമുക്ക് കോടതിയില്‍ കാണാം’ എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ