പുരസ്‌കാര നേട്ടത്തിന് പിന്നാലെ സ്വപ്‌ന വാഹനം സ്വന്തമാക്കി നിമിഷ; ഇനി യാത്ര എ ക്ലാസ് ബെന്‍സില്‍

ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന തനി നാടന്‍ നായികയാണ് നിമിഷ സജയന്‍. ഒത്തിരി സിനിമകള്‍ ചെയ്യുന്നതിനു പകരം ശക്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന നിമിഷയെ തേടി ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും എത്തിയിരിക്കുകയാണ്. അവാര്‍ഡ് തിളക്കത്തില്‍ നില്‍ക്കവേ ഇപ്പോളിതാ സ്വപ്‌ന വാഹനമായ ബെന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് നിമിഷ.

ബെന്‍സിന്റെ പ്രീമിയം ലക്ഷ്വറി ഹാച്ച്ബാക്കായ മേഴ്സിഡസ് ബെന്‍സ് എ ക്ലാസ് ആണ് നിമിഷ സ്വന്തമാക്കിയിരിക്കുന്നത്. എ ക്ലാസിന്റെ ഡീസല്‍ വകഭേദമായ A200D മോഡലാണ് നിമിഷ സ്വന്തമാക്കിയത്. 2.1 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് എ ക്ലാസിന് കരുത്തേകുന്നത്. 3600 ആര്‍പിഎമ്മില്‍ 134 ബിഎച്ച്പി പവറും 1400 ആര്‍പിഎമ്മില്‍ 300 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 7 ജി ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണിതിലുള്ളത്. 18 കിലോമീറ്ററോളം മൈലേജും ലഭിക്കും. കേരളത്തില്‍ ഏകദേശം 28 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് നിമിഷയെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സനല്‍കുമാര്‍ ശശിധരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചോലയുടെ ടീസര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ റിലീസ് ചെയ്തിരുന്നു. നിമിഷയ്‌ക്കൊപ്പം സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയ ജോജൂ ജോര്‍ജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനും ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

https://www.facebook.com/mercedesbenzrajasreemotors/posts/1863969447041002?__xts__[0]=68.ARDSo3UCLQ8trZ1ex5Rj-FTcCnbCAY2HGqBWem-LHdMnJaEaoS-LcFtkjcGbFxJDvMNcgxYDBsn1hFcHuVgwouAP5hD4JD1mPcdHG3inFsaeO6h4RYWt2dcJsU9VWAzUbFApBHn0PeEZyGwWtVV6TT6upJ1OotD9I1MC9pjSMGtL0ggka9cfKGCy151IAyOTerKh8sCkubLCnUqJk2MlMvj0GriragXrIkY2zUnTlEK4VgRiDufUBgfoh8vIwwH__2_AN7cdP4U5ZrHLxsW_mvbs0VhCLyo5V5XBUKcNcClH4jpU4fjI9f4XOEe-RELZvYDsD38bY63iq0msPxkPJuIXXg&__tn__=-R

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ