'ബീഫിന് ബീഫ് എന്ന് തന്നെ പറയണം, നെറ്റ്ഫ്ളിക്സ് ഏമാന്മാരേ, സബ്ടൈറ്റില്‍ മാറ്റി സംഘികളെ പറ്റിക്കുന്നോ'; നീരജ് മാധവിന്റെ ഭാഗത്തിന് എതിരെ വിമര്‍ശനങ്ങള്‍

നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ സൗത്ത് ഇന്ത്യന്‍ ആന്തത്തിന് എതിരെ വിമര്‍ശനങ്ങള്‍. നീരജ് മാധവിന്റെ മലയാളം റാപ്പ് വരുന്ന ഭാഗത്തിലെ സബ്ടൈറ്റിലിന് എതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. നീരജിന്റെ പാട്ടില്‍ “പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്” എന്നാണ് ഒരു വരി.

എന്നാല്‍ “പൊറോട്ടേം ബിഡിഎഫും ഞാന്‍ തിന്നും അതികാലത്ത്” എന്നാണ് സബടൈറ്റില്‍ ആയി കൊടുത്തിരിക്കുന്നത്. ഇതോടെ ബീഫ് എന്ന് സബ്ടൈറ്റിലില്‍ എഴുതാന്‍ നെറ്റ്ഫ്ളിക്സിന് പേടിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ബീഫിന് ബീഫ് എന്ന് തന്നെ പറയണം നെറ്റ്ഫ്ളിക്സ് ഏമാന്മാരേ, സബ്ടൈറ്റില്‍ മാറ്റി സംഘികളെ പറ്റിക്കുന്നോ എന്നാണ് ഒരു കമന്റ്. പൊറോട്ടേം ബീഫും മാറ്റി ബിഡിഎഫ് എന്നാക്കി സെന്‍സര്‍ ചെയ്തത് കണ്ടോ എന്നും ചിലര്‍ ചോദിക്കുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രേക്ഷകരോട് സംവദിക്കാന്‍ പ്രത്യേക ട്വിറ്റര്‍ ഹാന്‍ഡില്‍ തുടങ്ങിയതിന് പിന്നാലെ സൗത്ത് ആന്തം എത്തിയിരിക്കുന്നത്. “നമ്മ സ്റ്റോറീസ്” റാപ് ആന്തത്തില്‍ അറിവ്, സിരി, ഹനുമാന്‍ കൈന്‍ഡ് എന്നിവരുമുണ്ട്.

നൂറ് ശതമാനം സാക്ഷരത, ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യം, റസൂല്‍ പൂക്കൂട്ടിയുടെ ഓസ്‌കാര്‍ നേട്ടം, മോഹന്‍ലാല്‍, മമ്മൂട്ടി, ചെണ്ടമേളം, കഥകളി, വള്ളംകളി, നാടന്‍തല്ല് തുടങ്ങിയവയാണ് നീരജ് മാധവിന്റെ വരികളില്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ