നെഗറ്റീവ് കമന്റുകൾ ഒരുപാട് സഹായിച്ചിട്ടുണ്ട്; ചില ചിത്രങ്ങൾ കാണുമ്പോൾ കുറച്ചുകൂടി വണ്ണം വെച്ചാൽ കൊള്ളാമെന്ന് തോന്നാറുണ്ട് : ഇഷാനി കൃഷ്ണ

ബോഡി ഷെയ്മിങ് കമന്റുകൾ തന്നെ സഹായിച്ചിട്ടുണ്ടെന്ന് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ഇഷാനി കൃഷ്ണ. ബോഡി ഷെയ്മിങ് നല്ലതാണ് എന്ന് താൻ പറയില്ല, എന്നാൽ തനിക്ക് ആ കമന്റുകൾ സഹായകമായിട്ടുണ്ടെന്ന് നടി പറഞ്ഞു.

ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ആശകൾ ആയിരം’ എന്ന സിനിമയിൽ നായികയായി എത്തുന്നത് ഇഷാനിയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ വനിതയോട് പങ്കുവെക്കവേയാണ് ഇഷാനി ഇക്കാര്യം പറയുന്നത്.

‘നെഗറ്റീവ് കമന്റുകൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ബോഡി ഷെയ്മിങ് കമന്റുകൾ വന്നിട്ടുണ്ട്. എന്നെ ബോഡി ഷെയിം ചെയ്തവരോട് ഒരുപാട് നന്ദിയുണ്ട്. പണ്ടൊക്കെ എനിക്ക് ഒരുപാട് വിഷമം വന്നിട്ടുണ്ട്, പഴയ ഫോട്ടോ നോക്കി ഞാൻ അത്ര മെലിഞ്ഞിട്ടല്ലല്ലോ എന്നൊക്കെ പറയാറുണ്ട്. പക്ഷെ എന്നെ ആ കമന്റുകളാണ് എൻഗെരെജ് ചെയ്തത്. ബോഡി ഷെയ്മിങ് നല്ലതാണ് എന്ന് ഞാൻ പറയില്ല, പക്ഷെ അത് എന്നെ മാറാൻ വേണ്ടി സഹായിച്ചിട്ടുണ്ട്. എനിക്ക് എന്റെ ചില ചിത്രങ്ങൾ കാണുമ്പോൾ കുറച്ചൂടെ വണ്ണം വെച്ചാൽ കൊള്ളാം എന്ന് തോന്നാറുണ്ട്,’ ഇഷാനി പറഞ്ഞു.

Latest Stories

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി