ഉമ്മ ഇന്ന് എന്നെ കൊല്ലും..; മുടി മുറിക്കാനുള്ള സ്വാതന്ത്ര്യമില്ല, പോസ്റ്റുമായി നസ്രിയ

പുതിയ ഹെയര്‍സ്റ്റൈലുമായി നടി നസ്രിയ. ഇന്ന് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. മുടി മുറിച്ച് പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിക്കുന്ന ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് നല്‍കിയ ക്യാപ്ഷനാണ് വൈറാലകുന്നത്.

‘ഉമ്മ ഇന്ന് എന്നെ കൊല്ലും’ എന്നാണ് ക്യാപ്ഷനായി നസ്രിയ നല്‍കിയിരിക്കുന്നത്. മുടി എത്രത്തോളം മുറിച്ചെന്ന് കാണിക്കുന്ന രീതിയില്‍ മുറിച്ച മുടി പിടിച്ചിരിക്കുന്ന ചിത്രങ്ങളും പുതിയ ഹെയര്‍ സ്റ്റൈലിന് ശേഷമുള്ള ചിത്രങ്ങളുമൊക്കെ നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വന്തം മുടി മുറിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല എന്നാണോ ഇതിലൂടെ നസ്രിയ ഉദ്ദേശിച്ചതെന്ന് ചോദിക്കുകയാണ് ആരാധകര്‍. ഉമ്മ ഇനി എന്തൊക്കെ പറഞ്ഞാലും നസ്രിയയ്ക്ക് ഷോര്‍ട്ട് ആയിട്ടുള്ള മുടി തന്നെയാണ് നല്ലത്. ഇപ്പോഴത്തെ ലുക്കില്‍ ട്രാന്‍സ് എന്ന സിനിമയിലെ കഥാപാത്രമായി തോന്നും എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

അതേസമയം, ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് നസ്രിയയും ഫഹദ് ഫാസിലും ഇഷ്ടത്തിലാവുന്നത്. അങ്ങനെ 2014 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. ‘സൂക്ഷ്മദര്‍ശിനി’ എന്ന സിനിമയാണ് വരാനിരിക്കുന്ന നസ്രിയയുടെ പുതിയ ചിത്രം. ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ദിവസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ