നസ്രിയയെ നോക്കി കണ്ണിറുക്കിയ ആ പയ്യൻ ഇപ്പോൾ എവിടെയാണ്? സിനിമ ഗ്രൂപ്പുകളിൽ ചർച്ചയായി പോസ്റ്റ്

മമ്മൂട്ടിയെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത് 2006 -ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പളുങ്ക്’. ലക്ഷ്മി ശർമ്മ, നിവേദ, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം നസ്രിയയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. ചിത്രത്തിലെ നസ്രിയയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

ചിത്രത്തിലെ ‘മാനത്തെ വെള്ളി വിതനിച്ച കൊട്ടാരം’ എന്ന ഗാനത്തിൽ നസ്രിയയെ നോക്കി കണ്ണിറുക്കുന്ന പയ്യൻ അന്നു തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ പയ്യൻ ആരാണെന്നും എവിടെയാണെന്നും അന്വേഷിച്ചുള്ള ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.

ശേഷം ഗാന രംഗത്തിൽ അഭിനയിച്ച ആ പയ്യൻ തന്നെ പോസ്റ്റിൽ കമന്റുമായി എത്തി. “ഈ പോസ്റ്റിന് നന്ദി, ഞാനാണ് ഈ രംഗത്തിൽ അഭിനയിച്ചത്. ഈ സിനിമയുടെ ചിത്രീകരണം മൂവാറ്റുപുഴയിൽ ജേക്കബ് നഗർ ഹൌസിങ് ബോർഡിൽ വെച്ചായിരുന്നു നടന്നത്. ഒരു മാസം നീണ്ട അവിടുത്തെ ഷെഡ്യൂളിലെ അവസാന ഷോട്ട് ആയിരുന്നു ആ ഗാന രംഗത്തിലേത്. അന്ന് ഞാൻ ഏഴാം ക്ലാസിലായിരുന്നു പഠിച്ചുകൊണ്ടിരുന്നത്. പത്താമത്തെ ടേക്കിലാണ് കറക്റ്റ് ഷോട്ട് കിട്ടിയത്. അന്നെന്റെ കയ്യിൽ ഫോണോ ക്യാമറയോ മറ്റോ ഇല്ലാത്തതുകൊണ്ട് ഇതൊന്നും എടുക്കാൻ പറ്റിയില്ല..” എന്നാണ് ജോഷ്വ കെ വിജയൻ എന്ന വ്യക്തി പോസ്റ്റിന് മറുപടിയായി നൽകിയത്.

മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ വേഷമായിരുന്നു പളുങ്കിലെ മോനിച്ചൻ എന്ന കഥാപാത്രം. തന്മാത്രയ്ക്ക് ശേഷം ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു പളുങ്ക്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ