ജൂനിയര്‍ ചിരുവിനെയും മേഘ്‌നയെയും കാണാനെത്തി നസ്രിയയും ഫഹദും; ബംഗ്ലൂരുവില്‍ എത്തിയത് പുതിയ പോര്‍ഷെയില്‍

മേഘ്‌ന രാജിനെയും കുഞ്ഞിനെയും സന്ദര്‍ശിച്ച് നസ്രിയയും ഫഹദ് ഫാസിലും. മേഘ്‌നയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നസ്രിയ. ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് മേഘ്‌നയെയും കുഞ്ഞിനെയും ഇരുവരും കണ്ടത്. അടുത്തിടെ വാങ്ങിയ പോര്‍ഷെ കാറിലെത്തിയ ഇവരുടെ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.

ഒക്ടോബര്‍ 22-ന് ആണ് മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്‌ന നാലു മാസം ഗര്‍ഭിണിയായിരിക്കെ ആയിരുന്നു ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായ വിയോഗം. ചിരുവിന്റെ വേര്‍പാടിന് ശേഷം മേഘ്‌നയ്ക്ക് പൂര്‍ണ പിന്തുണയുമായി ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവ സര്‍ജയും കുടുംബവും താരത്തിനൊപ്പം ഉണ്ടായിരുന്നു.

ഏറെ പ്രത്യേകതകളോടെയാണ് മേഘ്ന രാജിന്റെ ചിരഞ്ജീവി സര്‍ജയുടെയും കണ്മണിയുടെ ജനനം എന്നാണ് കുടുംബവും പറയുന്നത്. മൂന്ന് വര്‍ഷം മുമ്പ് മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം ഉറപ്പിച്ച ദിനത്തിലാണ് കുഞ്ഞ് പിറന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ സര്‍ജ കുടുംബത്തെ സംബന്ധിച്ചും ഏറെ പ്രത്യേകതയുള്ള മാസമാണ് ഒക്ടോബര്‍.

ഒക്ടോബര്‍ മാസത്തിലാണ് ചിരഞ്ജീവിയുടെയും സഹോദരന്‍ ധ്രുവ സര്‍ജയുടെയും ജന്മദിനവും. ഒക്ടോബര്‍ 6-ന് ധ്രുവ സര്‍ജയുടെ ജന്മദിനമാണ്, ഒക്ടോബര്‍ 17-ന് ചിരഞ്ജീവിയുടെയും. വ്യാഴാഴ്ച 11.07-ന് ആണ് ജൂനിയര്‍ ചിരു ജനിച്ചത്. ആരാധകരും ഇത് ചിരഞ്ജീവിയുടെ പുനര്‍ജന്മം ആണെന്നാണ് കരുതുന്നത്.

Latest Stories

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും