ബേസിലിന്റെ നായികയായി നസ്രിയ; 'സൂക്ഷ്മദര്‍ശിനി' വരുന്നു

ബേസില്‍ ജോസഫ് ചിത്രത്തില്‍ നായികയായി നസ്രിയ. എം.സി ജിതിന്‍ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശനി’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. സിദ്ധാര്‍ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.

സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, ബേസിലിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘ഗുരുവായൂര്‍ അമ്പലനടയില്‍’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആഗോളതലത്തില്‍ ചിത്രം 75 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.

അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിന് ശേഷം നസ്രിയ അഭിനയിക്കാനൊരുങ്ങുന്ന മലയാള ചിത്രമാണ് സൂക്ഷ്മദര്‍ശനി. പ്രിയദര്‍ശിനി എന്ന കഥാപാത്രമായാണ് നസ്രിയ സൂക്ഷ്മദര്‍ശിനിയില്‍ വേഷമിടാന്‍ ഒരുങ്ങുന്നത്. 2020ല്‍ പുറത്തിറങ്ങിയ മണിയറയിലെ അശോകന്‍ ആയിരുന്നു നസ്രിയയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.

2018ല്‍ പുറത്തിറങ്ങിയ നോണ്‍സെന്‍സ് എന്ന ചിത്രത്തിന് ശേഷം എം.സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജിതിന്‍ തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമയായിരുന്നു നോണ്‍സെന്‍സ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ