നയൻതാര– വിഘ്നേഷ് വിവാഹച്ചടങ്ങ്; ബോളിവുഡ്, കോളിവുഡ് സൂപ്പർ താരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പുറത്ത്

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര–വിഘ്നേഷ് ശിവൻ വിവാഹച്ചടങ്ങിലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. വിവാഹം കഴിഞ്ഞ് ഒരുമാസം പൂർത്തിയാകുന്ന അവസരത്തിൽ ബോളിവുഡ്, കോളിവുഡ് സൂപ്പർതാരങ്ങൾക്ക് ഒപ്പം നിൽക്കുന്ന നവ ദമ്പതികളുടെ ചിത്രം വിഘ്നേഷ് തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചതിട്ടുള്ളത്. ഷാറുഖ് ഖാ‍ൻ, സൂപ്പർ താരം രജനീകാന്ത്, സംവിധായകരായ മണിരത്നം, അറ്റ്ലി എന്നിവർക്കൊപ്പമുള്ള നയൻസിന്റെയും വിഘ്നേഷിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്.

ജൂൺ ഒൻപതിനായിരുന്നു ഇരുവരുടെയും വിവാഹം. മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിലെ വേദിയിൽ ഗ്ലാസ് കൂടാരത്തിന്റെ മാതൃകയിൽ ഒരുക്കിയ പന്തലിൽ രാവിലെ ഏഴരയ്ക്കായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. കാരണവസ്ഥാനത്തു നിന്ന് രജനീകാന്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയാണ് കല്ല്യാണം നടന്നത്. വിവാഹത്തിന് ദമ്പതികളുടെ പേരു പതിച്ച ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞാണ് നയൻ താര എത്തിയത്.

കസവു മുണ്ടും കുർത്തയും ധരിച്ച് വിഘ്നേഷ് എത്തിയത്. താലിയെടുത്തു നൽകിയതു രജനികാന്താണ്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു. വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു.

സുരക്ഷയ്ക്കുവേണ്ടി റിസോർട്ടിന്റെ പിൻഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു. സംവിധായകൻ ഗൗതം മേനോനാണു വിവാഹ ചിത്രീകരണത്തിനു നേതൃത്വം നൽകിയത്. കത്തൽ ബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകർഷണം. കേരള ശൈലിയിൽ ഇളനീർ പായസവും വിവാഹത്തിന് ഒരുക്കിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ