കാത്തിരിപ്പിന് വിട; നയന്‍താര വിഘ്‌നേഷ് വിവാഹ വീഡിയോ ഉടൻ, പ്രൊമോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

കാത്തിരിപ്പിന് വിട നൽകി നയന്‍താര വിഘ്‌നേഷ് വിവാഹ വീഡിയോ ഉടൻ പുറത്ത് വിടുമെന്ന് നെറ്റ്ഫ്ലിക്സ്. ഇപ്പോഴിതാ വിവാഹ വീഡിയോ ഉടൻ പുറത്തെത്തുമെന്ന സൂചന നൽകി വീഡിയോയുടെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍ എന്ന പേരിലാണ് ഡോക്യുമെന്‍ററി എത്തുക.

നയന്‍താര- വിഘ്നേഷ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്‍ററി. വിഘ്നേഷിന്‍റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്‍തിരിക്കുന്നത് ഗൗതം മേനോന്‍ ആണ്.

തെന്നിന്ത്യയില്‍ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള നായിക ആയതിനാല്‍ത്തന്നെ ഡോക്യുമെന്‍ററി വലിയ പ്രേക്ഷക സ്വീകാര്യത നേടുമെന്ന പ്രതീക്ഷയിലാണ് നെറ്റ്ഫ്ലിക്സ്. രജനീകാന്തും ഷാരൂഖ് ഖാനും അടക്കമുള്ള പല പ്രമുഖ താരങ്ങളും പങ്കെടുത്ത വിവാഹവേദിയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്നേഷ് പുറത്തുവിട്ടിരുന്നു.

ഇത് നെറ്റ്ഫ്ലിക്സുമായി ഏര്‍പ്പെട്ട കരാറിന്‍റെ ലംഘനമാണെന്നും ആയതിനാല്‍ അവര്‍ ഇതില്‍ നിന്ന് പിന്മാറിയെന്നുമൊക്കെ പിന്നാലെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ പ്രചരണങ്ങളില്‍ വസ്തുതയില്ലെന്നും വിവാഹ വീഡിയോ തങ്ങള്‍ തന്നെ സ്ട്രീം ചെയ്യുമെന്നും അറിയിച്ച് നെറ്റ്ഫ്ലിക്സും രംഗത്തെത്തിയിരുന്നു. മഹാബലിപുരത്തെ ആഡംബര ഹോട്ടലിൽ വെച്ച് ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ