ആറ് മണിക്കൂര്‍ വൈകിയെത്തി നയന്‍താര! ഞങ്ങള്‍ എന്താ പൊട്ടന്മാരാണോ എന്ന് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍; വിമര്‍ശനം

നയന്‍താരയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനങ്ങള്‍ ഉയരുന്നു. നടിയുടെ ബ്രാന്‍ഡ് ആയ ഫെമി 9ന്റെ പരിപാടിക്കായി വൈകി എത്തിയതാണ് നടിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായത്. രാവിലെ 9 മണിക്ക് പരിപാടിക്ക് എത്തുമെന്ന് പറഞ്ഞ താരം ഉച്ചയ്ക്ക് 3 മണിക്കാണ് എത്തിയത്. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ഫെമി 9ന്റെ പ്രമോഷന്റെ ഭാഗമായാണ് മീറ്റപ്പ് സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഉള്‍പ്പടെ പരിപാടിയില്‍ എത്തിയിരുന്നു. എന്നാല്‍ പരിപാടിയിലേക്ക് നയന്‍താര 6 മണിക്കൂര്‍ വൈകി എത്തുകയായിരുന്നു. വൈകിട്ട് 6 മണിക്കാണ് പരിപാടി അവസാനിച്ചത്. ഇന്‍ഫ്‌ളുവന്‍സര്‍മാരാണ് നയന്‍താര വൈകിയെത്തിയതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

മീറ്റപ്പില്‍ പങ്കെടുത്ത ചിത്രങ്ങള്‍ നയന്‍താര പങ്കുവച്ചിരുന്നു. ”ഈ സ്നേഹം മതി. ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാകുകയാണ്, ഞങ്ങള്‍ക്ക് ഇതിലും സന്തുഷ്ടരാകാന്‍ കഴിയില്ല. ഇങ്ങനൊരു ജീവിതത്തിന് കൂടുതല്‍ നന്ദി” എന്ന് കുറിച്ചു കൊണ്ടാണ് നയന്‍താര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഈ പോസ്റ്റിന് താഴെ വിമര്‍ശന കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

തങ്ങളുടെ സമയത്തിന് വില ഇല്ലേ എന്നും സമയത്തിന് എത്തിയ തങ്ങള്‍ പൊട്ടന്മാരാണോ എന്നുമാണ് പലരും ചോദിക്കുന്നത്. പരിപാടിക്ക് ശേഷം ഇന്‍ഫ്‌ളുവന്‍സര്‍മാരെ കാണുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത് എന്നാണ് പറയപ്പെടുന്നത്. കൊച്ചുകുട്ടികളെ പോലും ഒന്നിച്ച് ഫോട്ടോ എടുക്കാന്‍ നയന്‍താര അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ