കാതൊന്ന് കുത്തീട്ട് കമ്മലണിഞ്ഞിട്ട്..; വീഡിയോയുമായി നയന്‍താര, കമ്മലിന്റെ വില ലക്ഷങ്ങള്‍

ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നയന്‍താര. ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം ഗ്രീസില്‍ നിന്നെടുത്ത താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഗ്രീസില്‍ നിന്നുള്ള നയന്‍താരയുടെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

തന്റെ കാത് കുത്തുന്ന റീല്‍ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘നീ ഇത് ചെയ്യാന്‍ പോകുകയാണോ?’ എന്ന് വിഘ്നേഷ് ശിവന്‍ നയന്‍താരയോട് ചോദിക്കുന്നുണ്ട്. ‘എന്നെക്കൊണ്ട് അത് സാധിക്കും’ എന്ന് അല്‍പം പേടിയോടെ നയന്‍താര മറുപടി പറയുന്നുണ്ട്.

പിന്നീട് ചെറിയ സ്റ്റഡുകള്‍ തിരഞ്ഞെടുത്ത ശേഷം നയന്‍താര കസരേയില്‍ ഇരിക്കുന്നതും ജ്വല്ലറിയിലെ ജീവനക്കാരി നയന്‍താരയുടെ കാത് കുത്തുന്നതും വീഡിയോയില്‍ കാണാം. മൂന്ന് സ്റ്റഡുകളാണ് നയന്‍താര കാതില്‍ അണിഞ്ഞത്. അതിന് ശേഷം സന്തോഷത്തോടെ ഡാന്‍സ് ചെയ്യുന്നതും വീഡിയോയിലുണ്ട്. ലക്ഷങ്ങള്‍ വില വരുന്ന ഡയമണ്ട് കമ്മലുകളാണ് താരം അണിഞ്ഞത്.

‘എന്ത് മനോഹരമായ ചെവികളാണെന്ന് നിങ്ങള്‍ക്ക് ഇനി പറയാം’ എന്നാണ് റീലിന് നയന്‍താര ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം ‘കാതു മാ’ എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്. നയന്‍താരയും വിഘ്നേഷ് ശിവനും ഒന്നിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ നയന്‍താരയുടെ കഥാപാത്രമാണ് കാതു എന്ന കാദംബരി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ