ഇവൾ സത്യപ്രിയ ജയ്ദേവാ; ​'ഗോഡ്ഫാദർ' ഫസ്റ്റ് ലുക്ക്

ചിരഞ്ജീവിയെ നായകനാക്കി മോഹന്‍രാജ ഒരുക്കുന്ന ചിത്രം ‘ഗോഡ്ഫാദറിലെ നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. സത്യപ്രിയ ജയ്ദേവ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നിർണായക കഥാപാത്രമാണ് ഇത്. ടിറ്റ്വറിലൂടെയാണ് ആ​ദ്യ കാഴ്ച പങ്കുവെച്ചത്.

ചിരഞ്ജീവി, നായൻതാര എന്നിവർക്ക് പുറമേ സല്‍മാന്‍ ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാള ചിത്രം മലയാള ചിത്രം ‘ലൂസിഫറി’ന്റെ റീമേക്കായി ഒരുങ്ങുന്ന സിനിമയിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്ലാണ് സല്‍മാന്‍ ഖാൻ എത്തുന്നത്. കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നൊരുക്കുന്ന ചിത്രം ഒക്ടോബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിലെ ആദ്യ ​ഗാനം ഉടൻ പുറത്തു വിടുമെന്നും റിപ്പോർട്ടുകളുണ്ട്. ​ ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയും വമ്പിച്ച പ്രതികരണവും ലഭിച്ചിരുന്നു. ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും നയന്‍താരയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ