'ഞാന്‍ അബിയുടെ അമ്മായിയുടെ മോനാണ്'; നൗഷാദിന്റെ മുഖസാദൃശ്യം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പ്രളയദുരിതത്തില്‍ കേരളത്തിന് കൈത്താങ്ങായ നന്മയുടെ കരങ്ങളിലൊന്ന് നൗഷാദിന്റേതാണ്. തന്റെ കടയിലുള്ള വസ്ത്രങ്ങളെല്ലാം ദുരിതബാധിതര്‍ക്കായി സ്വമേധയാ സമര്‍പ്പിച്ച നൗഷാദിനെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍  കൊഴുക്കുകയാണ്. ഇപ്പോഴിതാ നൗഷാദിന്റെ മുഖത്ത് ഏറെ പ്രിയപ്പെട്ട മറ്റൊരു മുഖം കൂടി മലയാളികള്‍ കണ്ടെത്തി. അന്തരിച്ച, പ്രിയ നടനും മിമിക്രി ലോകത്തെ താരരാജാവുമായിരുന്ന അബിയുമായുള്ള നൗഷാദിന്റെ മുഖസാദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ നൗഷാദും മകളും ലൈവില്‍ എത്തിയപ്പോഴും പലരും ഇതു പറഞ്ഞു. എന്നാല്‍ ഇതൊന്നും തങ്ങള്‍ ആദ്യമായല്ല കേള്‍ക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. അബിയാണ് എന്നു തെറ്റിദ്ധരിച്ച് പലരും തന്റെ വാപ്പയോടു വന്നു സംസാരിക്കാറുണ്ടെന്ന് മകള്‍ ഫര്‍സാന പറയുന്നു. ഇതുകേട്ട് തൊട്ടടുത്തിരിക്കുന്ന നൗഷാദ് തമാശരൂപേണ, “”ഞാന്‍ അബിയുടെ അമ്മായിയുടെ മോനാണ്””.- എന്നു പറയുന്നുണ്ട്.

ഫര്‍സാനയും നൗഷാദും ചേര്‍ന്നുള്ള ലൈവ് ഇതിനോടകം വൈറലാണ്. ലൈവില്‍”എല്ലാവരും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക” എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് നൗഷാദ് പറയുന്നു.

Latest Stories

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക