മമ്മൂട്ടിയ്ക്കും അടൂര്‍ ഗോപാലകൃഷ്ണനും ദേശീയ അവാര്‍ഡ്, ഈ പത്രവാര്‍ത്ത ഓര്‍ക്കുന്നുണ്ടോ? ചിത്രം പങ്കുവെച്ച് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ്

37-ാമത് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഒരു പഴയ പത്രവാര്‍ത്ത സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നാഷ്ണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ. ഇന്ത്യന്‍ സിനിമയിലെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇത്തവണ പങ്കുവെച്ചിരിക്കുന്നത് മമ്മൂട്ടിക്കും അടൂര്‍ ഗോപാലകൃഷണനും ദേശീയ പുരസ്‌കാരം എന്ന തലക്കെട്ടോടുകൂടിയ വാര്‍ത്തയാണ്.

ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്ന സിനിമകളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. 37-ാമത് ദേശീയ പുരസ്‌കാര മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് മലയാള സിനിമ കാഴ്ച വച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം മതിലുകളിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വന്തമാക്കി. കിരീടത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചതും ഇതേ വര്‍ഷമായിരുന്നു.

37ാം ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാള സിനിമയുടെ നേട്ടങ്ങള്‍ ഇങ്ങനെ- മികച്ച തിരകഥാകൃത്ത്-എം.ടി വാസുദേവന്‍ നായര്‍ (ഒരു വടക്കന്‍ വീരഗാഥ), മികച്ച ശബ്ദലേഖനം – ഹരികുമാര്‍ (മതിലുകള്‍), മികച്ച ഭാഷാ ചിത്രം (മലയാളം) – മതിലുകള്‍ (അടൂര്‍ ഗോപാലകൃഷ്ണന്‍), മികച്ച കലാസംവിധാനം- പി. കൃഷ്ണമൂര്‍ത്തി (ഒരു വടക്കന്‍ വീരഗാഥ), മികച്ച വസ്ത്രാലങ്കാരം- നടരാജന്‍ (ഒരു വടക്കന്‍ വീരഗാഥ), മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- ഉണ്ണിക്കുട്ടന് ജോലി കിട്ടി (വി.ആര്‍ ഗോപിനാഥ്)

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്