'സിംഗിളല്ല, കമ്മിറ്റഡ് ആണ്..', വെളിപ്പെടുത്തി നസ്‌ലിന്‍; പ്രണയിനി അനാര്‍ക്കലി? ചര്‍ച്ചയാകുന്നു

തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വ്യക്തമാക്കി നടന്‍ നസ്‌ലിന്‍. താന്‍ സിംഗിള്‍ അല്ല, കമ്മിറ്റഡ് ആണ് എന്നാണ് നസ്‌ലിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് നസ്‌ലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നടന്റെ പ്രണയിനി ആരാണ് എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.

”നസ്‌ലിന്‍ കമ്മിറ്റഡ് ആണ്, ട്രൂ ഓര്‍ ഫാള്‍സ്” എന്ന ചോദ്യത്തോട്, ‘അത് അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല ആള്‍ക്കാര്‍ക്ക്’ എന്ന മറുപടിയാണ് നസ്‌ലിന്‍ നല്‍കുന്നത്. ‘ഉണ്ട് കാര്യമുണ്ട്’ എന്ന അവതാരക പറഞ്ഞതോടെ ‘കമ്മിറ്റഡ് ആണ്’ എന്ന് നസ്‌ലിന്‍ സമ്മതിക്കുകയായിരുന്നു.

ഇതോടെ യുവനടി അനാര്‍ക്കലി നാസര്‍ ആണ് നടന്റെ പ്രണയിനി എന്ന അഭ്യൂഹങ്ങളാണ് ഉയര്‍ന്നു വരുന്നത്. നസ്‌ലിന്‍ അനാര്‍ക്കലിയുമായി പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങള്‍ നേരത്തെയും പ്രചരിച്ചിരുന്നു. അനാര്‍ക്കലിക്ക് ഒപ്പമുള്ള നസ്‌ലിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മോഡല്‍ കൂടിയായ അനാര്‍ക്കലി ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ‘എന്റെ ഇക്കാക്കൊരു പ്രേമോണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലും അനാര്‍ക്കലി അഭിനയിച്ചിട്ടുണ്ട്. അത്സേമയം, ആലപ്പുഴ ജിംഖാന ആണ് നസ്‌ലിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്.

Latest Stories

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം