'ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍'; മധുരരാജയിലെ ആള്‍ക്കൂട്ടത്തില്‍ നിന്ന് തണ്ണീര്‍ മത്തനിലെ കൗണ്ടര്‍ വീരനിലേക്ക് 

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കേരളത്തിലെ സിനിമാ പ്രേമികളുടെ മനംനിറച്ച് വിജയകരമായി മുന്നേറുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏറെ പ്രശംസ നേടിയെടുത്ത ചിത്രത്തില്‍ കൗണ്ടര്‍ വീരന്‍ ഹ്യുമാനിറ്റീസുകാരന്‍ മെല്‍വിനെയും ആരാധകര്‍ വേഗമൊന്നും മറക്കില്ല. ചിത്രത്തില്‍ മാത്യു അവതരിപ്പിച്ച ജയ്സണിന്‍റെ ചങ്കായി എത്തി കൈയടി നേടിയ കഥാപാത്രമാണ് ഇത്. നസ്ലെന്‍ കെ ഗഫൂര്‍ എന്ന പുതുമുഖമാണ് മെല്‍വിന്‍ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ രസിപ്പിച്ചത്.

തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ മറ്റ് കഥാപാത്രങ്ങള്‍ക്കൊപ്പം ഫെയ്‌സ്ബുക്ക് ലൈവിലെത്തിയപ്പോള്‍ നസ്ലെന്റെ സുഹൃത്തുക്കള്‍ പങ്കുവച്ച കമന്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. “അന്ന് മധുരരാജ റിലീസ് ആയപ്പോള്‍ ഒരു ഫ്രെയിമില്‍ താനുണ്ടെന്നും പറഞ്ഞ് തിയേറ്ററില്‍ വച്ച് ഫോട്ടോ എടുത്ത് ഞങ്ങളെ ഒക്കെ കാണിച്ച അതേ നെസ്ലി, ഇന്ന് അവന് വേണ്ടി കൈയ്യടിക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും വേണ്ടി  ആളുകളൊക്കെ വരുന്നത് കാണുമ്പോളൊക്കെയാണ് “തണ്ണീര്‍മത്തന്‍ ദിനങ്ങളു”ടെ വിജയം ഏറെ പ്രിയപ്പെട്ടതായി മാറുന്നത്”.

Image may contain: 7 people, people sitting

“ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍”, “സിനിമ പിന്നില്‍ നിന്നവനെ മുന്നിലും, മുന്നില്‍ നിന്നവനെ പിന്നിലും എത്തിക്കുന്ന പ്രതിഭാസമാണ്. ആത്മവിശ്വാസത്തോടെയുള്ള പരിശ്രമങ്ങളാല്‍ മുന്നേറിയാല്‍ എന്നും മുന്നില്‍ തന്നെ സ്ഥാനം പിടിക്കാം…” എന്നിങ്ങനെയുള്ള കമന്റുകളാല്‍ നസ്‌ലെലിനെ അനുമോദനം കൊണ്ട് മൂടുകയാണ് നസ്ലിന്റെ സുഹൃത്തുക്കളും പ്രേക്ഷകരും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ