ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ടൊവിനോയും ധ്യാനും; മുന്നില്‍ 'നരിവേട്ട', പിന്നാലെ 'ഡിറ്റക്ടീവ് ഉജ്ജ്വലന്‍', ഇന്നെത്തിയ ആറ് സിനിമകളില്‍ വിജയം ആര്‍ക്ക്?

ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകള്‍ നിറഞ്ഞപ്പോള്‍ ആര് മുന്നില്‍ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. ആറ് മലയാള സിനിമകളാണ് ഇന്ന് റിലീസ് ചെയ്തത്. ‘നരിവേട്ട’, ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’, ‘ആസാദി’, ‘916 കുഞ്ഞൂട്ടന്‍’, ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍’, ‘പൊലീസ് ഡേ’ എന്നീ ചിത്രങ്ങളാണ് ഇന്ന് തിയേറ്ററുകളില്‍ എത്തിയത്. ടൊവിനോ ചിത്രം നരിവേട്ടയ്ക്കും ധ്യാന്‍ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലനും മികച്ച പ്രതികരണങ്ങള്‍ നേടുമ്പോള്‍ മറ്റ് നാല് സിനിമകളും കൈയ്യടികള്‍ നേടാതെ കടന്നു പോവുകയാണ്.

ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് എന്ന അഭിപ്രായമാണ് നരിവേട്ടയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍. പതിഞ്ഞ താളത്തില്‍ ആരംഭിച്ച് മികച്ച ഇന്റര്‍വെല്‍ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേര്‍ത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

അനുരാജ് മനോഹറിന്റെ സംവിധാന മികവിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളെ ചേര്‍ത്ത് ബ്രില്യന്റായ തിരക്കഥ ഒരുക്കുകയും അതിനെ മികവുറ്റ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും എല്ലാ സാങ്കേതിക മേഖലകളും ഒരുപോലെ തിളങ്ങിയിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. ‘മലയാളത്തിന്റെ വിടുതലൈ’ എന്നാണ് നരിവേട്ടയെക്കുറിച്ച് ഒരു പ്രേക്ഷകന്‍ കുറിച്ചത്.

ധ്യാന്‍ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലനും മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും നേടുന്നത്. ചിത്രത്തിലെ ധ്യാനിന്റെ അഭിനയത്തെയും സ്‌ക്രിപ്റ്റിനെയും പലരും പ്രശംസിക്കുന്നുണ്ട്. ”ഇത് പൊട്ടുമെന്ന് വിചാരിച്ചിരിക്കുന്നവര്‍ക്ക് കരയാം. ഒന്നൊന്നര തിരിച്ച് വരവുമായി ധ്യാന്‍ ശ്രീനിവാസന്‍. Weekend Cinematic Universe Begins! മലയാളത്തിലെ ആദ്യത്തെ സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ തുടക്കം കൊള്ളാം. ഒരു നോര്‍മല്‍ ഡീറ്റക്റ്റീവ് കഥാപാത്രത്തെ വെച്ച് ഗ്രൗണ്ടഡ് ആയ കഥയില്‍ കോമഡിയില്‍ തുടങ്ങി ത്രില്ലും ട്വിസ്റ്റുമൊക്കെയായി നല്ലൊരു സിനിമ” എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.


916 കുഞ്ഞൂട്ടനും നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. ഗിന്നസ് പക്രുവിന്റെ മികച്ച പെര്‍ഫോമന്‍സ്, നടന് വേണ്ടി എഴുതിയ തിരക്കഥ ആണെന്ന് വ്യക്തം, അദ്ദേഹത്തിലെ നായകനെ മുന്‍പെങ്ങും കാണാത്ത വിധത്തില്‍ അവതരിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. മോശമല്ലാത്ത ത്രില്ലര്‍ എന്ന അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

അതേസമയം, ശ്രീനാഥ് ഭാസിയെയും വാണി വിശ്വനാഥിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് ആസാദി. ഇന്ദ്രജിത്തും അനശ്വര രാജനും ഒന്നിച്ച ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍. അനശ്വര പ്രമോഷന്‍ പരിപാടികളില്‍ എത്താതിനാല്‍ സിനിമ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. ടിനി ടോമിനെ നായകനാക്കി നവാഗതനായ സന്തോഷ് മോഹന്‍ പാലോട് ഒരുക്കിയ ചിത്രമാണ് പൊലീസ് ഡേ.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും