ഒഴുകിയെത്തുന്ന 'വിരല്‍ തൊടും', ശ്രദ്ധ നേടി ഗാനം; 'നാരായണീന്റെ മൂന്നാണ്മക്കള്‍' വരുന്നു

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ഒരുക്കുന്ന ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ ചിത്രത്തിലെ ഗാനം പുറത്ത്. ‘വിരല്‍ തൊടും’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. കെ.എസ് ഉഷ രചിച്ച മനോഹരമായ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് സംഗീതം നല്‍കിയത്. ശ്രുതി ശിവദാസ് ആണ് ഗാനം ആലപിച്ചത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ശരണ്‍ വേണുഗോപാല്‍ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. ഫെബ്രുവരി 7ന് ചിത്രം തിയേറ്ററുകളിലെത്തും. തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മ്മവും ഒക്കെ കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാന്‍, രാമു പടിക്കല്‍, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, സംഗീതം: രാഹുല്‍ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോന്‍, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോര്‍ഡിംഗ്: ആന്‍ഡ് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സിങ്: ജിതിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സെബിന്‍ തോമസ്.

കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റില്‍സ്: നിദാദ് കെഎന്‍, ശ്രീജിത്ത് എസ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം