താരപുത്രി നായികയാവുന്ന സിനിമ; വിവാദങ്ങള്‍ക്കിടെ പൂജയില്‍ മുഖ്യാതിഥിയായി ദിലീപ്, വീഡിയോ

ഷാജു ശ്രീധര്‍- ചാന്ദ്‌നി താരദമ്പതികളുടെ മകള്‍ നന്ദന ഷാജു അഭിനയരംഗത്തേക്ക് എത്തുന്നു. “STD X-E 99 BATCH” എന്ന സിനിമയിലാണ് നന്ദന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ പൂജാവേളയിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നടന്‍ ദിലീപ് ആണ് പൂജയില്‍ മുഖ്യാതിഥി ആയി എത്തിയത്.

ജോഷി ജോണ്‍ കളര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്. സംവിധായകരായ മാര്‍ത്താണ്ഠന്‍, ബോബന്‍ സാമുവേല്‍, സന്ദീപ് സേനന്‍, ബിസി നൗഫഫല്‍, നടന്മാരായ ആന്റണി വര്‍ഗീസ്, ബിജുക്കുട്ടന്‍, മജീദ്, ഷാജു ശ്രീധര്‍, ചാന്ദ്‌നി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസമാണ് നന്ദന സിനിമാരംഗത്തേക്ക് എത്തുന്ന വിവരം ഷാജു പങ്കുവെച്ചത്. “”എന്റെ മകള്‍ നന്ദന ഷാജു നായികയാവുന്ന ആദ്യ ചിത്രത്തിന് നാളെ തിരി തെളിയുന്നു. STD X-E 99 BATCH എന്നാണ് സിനിമയുടെ പേര്. എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥന ഉണ്ടാവണം”” എന്നായിരുന്നു ഷാജുവിന്റെ പോസ്റ്റ്.

ഷാജുവിനും ചാന്ദ്‌നിക്കും രണ്ട് പെണ്‍കുട്ടികളാണ്. ടിക് ടോക് വീഡിയോകളിലൂടെ നന്ദന ശ്രദ്ധേയായിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് ഷാജുവിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ഇളയ മകള്‍ നീലാഞ്ജനയും ഈ ചിത്രത്തില്‍ വേഷമിട്ടിരുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ മകളായാണ് നീലാഞ്ജന അഭിനയിച്ചത്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി