'സ്വന്തം കഴിവ്‌ കണ്ട് കണ്ണുതള്ളി.. എന്നെ സമ്മതിക്കണം'; പുതിയ സിനിമയുടെ ട്രെയ്‌ലര്‍ കണ്ട് ആര്‍പ്പുവിളിച്ച് ബാലയ്യ

സ്വന്തം സിനിമയുടെ ട്രെയ്‌ലര്‍ കണ്ട് ആവേശപുളകിതനായി തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ. ‘അഖണ്ഡ 2’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയുള്ള ബാലകൃഷ്ണയുടെ ഭാവമാറ്റങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ അഭിനയം ആവേശത്തോടെയും അത്ഭുതത്തോടെയുമാണ് ബാലയ്യ കാണുന്നത്.

ട്രെയിലറിലെ ഡയലോഗിന് അനുസരിച്ച് ബാലകൃഷ്ണ തലയാട്ടുകയും ആവേശം കൊള്ളുകയും ചെയ്യുന്നുണ്ട്. അതിശയത്തോടെ ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം. മലയാളി താരം സംയുക്ത മേനോനും അരികിലുണ്ട്. സ്വന്തം കഴിവുകണ്ട് കണ്ണുതള്ളിയ കലാകാരന്‍ എന്നാണ് വീഡിയോക്ക് വന്ന ഒരു പ്രതികരണം.

കുട്ടികളുടെ മനസാണ് അയ്യയ്ക്ക്, ട്രെയിലറിന്റെ ഫൈനല്‍ ഔട്ട്പുട്ട് ഇപ്പോഴായിരിക്കും കാണുന്നത്, എന്നെ സമ്മതിക്കണം എന്നെല്ലാമാണ് ട്രോളര്‍മാരുടെ പ്രതികരണം. ശ്രീനിവാസന്‍ അവതരിപ്പിച്ച സരോജ് കുമാര്‍ എന്ന കഥാപാത്രത്തെ ഓര്‍മ്മ വന്നുവെന്നും പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നുണ്ട്.

നന്ദമൂരി ബാലകൃഷ്ണ നായകനായെത്തുന്ന അഖണ്ഡ 2 ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. 2021ല്‍ റിലീസ് ചെയ്ത ‘അഖണ്ഡ’ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് ‘അഖണ്ഡ 2 താണ്ഡവം’ എത്തുന്നത്. ബോയപതി ശ്രീനുവാണ് ചിത്രത്തിന്റെ സംവിധായകന്‍.

ബോയപതി-നന്ദമുരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. അഖണ്ഡ ഒന്നാം ഭാഗം പോലെ തന്നെ പൊടിപാറുന്ന സംഘട്ടന രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ്. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്‌മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹര്‍ഷാലി മല്‍ഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഡിസംബര്‍ 5ന് ചിത്രം തിയേറ്ററിലെത്തും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ