ട്രോളന്‍മാര്‍ ഇന്ന് നടനായി അംഗീകരിക്കുന്നു, കാരണം തമന്‍; സംഗീതസംവിധായകന് കോടികളുടെ പോര്‍ഷെ സമ്മാനിച്ച് ബാലയ്യ

സംഗീതസംവിധായകന്‍ തമന്‍ എസിന് പോര്‍ഷെ കാര്‍ സമ്മാനിച്ച് നടന്‍ നന്ദമുരി ബാലകൃഷ്ണ. ‘ഡാകു മഹാരാജ്’ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് ബാലയ്യ സംഗീതസംവിധായകന് പോര്‍ഷെയുടെ ഏറ്റവും പുതിയ മോഡലായ കയാനെ സമ്മാനിച്ചത്. ഏകദേശം രണ്ട് കോടി രൂപയാണ് ഈ ആഡംബര കാറിന്റെ വില.

ബാലയ്യ തമന്‍ എസിന് പോര്‍ഷെ സമ്മാനിക്കുന്ന ചിത്രം താരത്തിന്റെ സോഷ്യല്‍ മീഡിയ ടീം പുറത്തുവിട്ടിട്ടുണ്ട്. ഡാകു മഹാരാജയ്ക്ക് പുറമെ അഖണ്ഡ, വീര സിംഹ റെഡ്ഡി എന്നീ ചിത്രങ്ങളുടെ സംഗീതവും നിര്‍വഹിച്ചത് തമന്‍ തന്നെയാണ്. ഈ സിനിമകളില്‍ തമന്‍ ബാലയ്യയുടെ എന്‍ട്രിക്ക് നല്‍കിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാലയ്യയെ അഭിനന്ദിച്ച് ആരാധകര്‍ കമന്റ് ചെയ്തിട്ടുമുണ്ട്. ഒരു കാലത്ത് ബാലയ്യയെ കുറിച്ച് ട്രോളുണ്ടാക്കിയവര്‍ ഇന്ന് നടനായി അംഗീകരിക്കുന്നുണ്ടെങ്കില്‍ അതിന് തമന്റെ സംഗീതവും ഒരു കാരണമാണ് എന്നാണ് ആരാധകര്‍ കമന്റുകളായി കുറിക്കുന്നത്. അതേസമയം, കെഎസ് രവിന്ദ്ര ആണ് ചിത്രം സംവിധാനം ചെയ്തത്.

ബാലയ്യയ്ക്കൊപ്പം ബോബി ഡിയോളും ഉര്‍വശി റൗട്ടേലയും അഭിനയിച്ച ഡാകു മഹാരാജ് ആഗോളതലത്തില്‍ 156 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. തുടര്‍ച്ചയായി 100 കോടി ക്ലബ്ബിലെത്തുന്ന ബാലയ്യയുടെ നാലാമത്തെ ചിത്രം കൂടിയാണിത്. ചിത്രം ഫെബ്രുവരി 21ന് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ