'ധ്വജ പ്രണാമം നമിതാജി'; ആളുമാറി ആശംസകളും വിമര്‍ശനങ്ങളും

തെന്നിന്ത്യന്‍ നടി നമിത ബിജെപിയില്‍ ചേര്‍ന്നത് അടുത്തിടെ ഏറെ വാര്‍ത്തയായിരുന്നു. എന്നാല്‍ നമിതയ്ക്കു ലഭിക്കേണ്ട ആശംസകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങുന്നത് മറ്റൊരാളാണ്. അതറിയാന്‍ നമിത പ്രമോദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ നോക്കിയാല്‍ മതി.

ധ്വജ പ്രണാമം നമിതാജി, സംഘ ശക്തതിയിലേക്ക് സ്വാഗതം, ധൈര്യമായി മുന്നോട്ടു പോകുക. സംഘം കാവലുണ്ട്” എന്നിങ്ങനെയാണ് കമന്റുകള്‍. നമിതയെ കാത്ത് ഗവര്‍ണര്‍ സ്ഥാനമുണ്ടെന്നും, നല്ല തീരുമാനമെന്നും, ഇനി നമിതയുടെ സിനിമ കാണില്ലെന്നും വരെ പറഞ്ഞവരുമുണ്ട്. ആളുമാറിപ്പോയെന്ന് തിരുത്തിയവരുമുണ്ട്. തമാശയെന്നോണം കമന്റിട്ടവരുമുണ്ട്.

പുലിമുരുകനില്‍ വേഷമിട്ട് മലയാളിക്ക് പരിചിതായ നമിതയാണ് കഴിഞ്ഞദിവസം ബി ജെ പിയില്‍ ചേര്‍ന്നത്. 2016 ല്‍ എ.ഐ.ഡി.എം.കെ.യില്‍ നമിത അംഗത്വം എടുത്തിരുന്നു. അന്ന്, മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു നമിത പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതില്‍ നിന്ന് രാജിവച്ചാണ് നടി ബിജെപിയില്‍ ചേര്‍ന്നത്.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ