ഈ പ്രശ്‌നം ആളുകളിലേക്ക് എത്തിക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്: 'അൽ മല്ലു'വിനെ കുറിച്ച് നമിത പ്രമോദ്

നമിത പ്രമോദ് നായികയായെത്തുന്ന പുതിയ ചിത്രം “അല്‍ മല്ലു” ജനുവരി 17ന് റിലീസിനെത്തുകയാണ്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായൊരു സ്ത്രീ കഥാപാത്രമായാണ് നമിത വേഷമിടുന്നത്. സമൂഹത്തില്‍ ഒരുപാട് പെണ്‍കുട്ടികള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണ് നമിത വ്യക്തമാക്കുന്നത്.

നയന എന്ന കഥാപാത്രമായാണ് നമിത ചിത്രത്തില്‍ എത്തുന്നത്. “”നയന എന്ന സാധാരണ കുടുംബത്തിലെ പെണ്‍കുട്ടി കഷ്ടപ്പെട്ട് പഠിച്ച് പുറത്ത് ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുമ്പോള്‍ അവളുടെ ജീവിതത്തില്‍ വരുന്ന പ്രശനങ്ങളും കഷ്ടപ്പാടുകളും അതിനെ അതിജീവിക്കുന്നതുമാണ് അല്‍ മല്ലു. സമൂഹത്തില്‍ ഒരുപാട് പെണ്‍കുട്ടികള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് ചിത്രം പറയുന്നത്. ഈ പ്രശ്‌നം ആളുകളില്‍ എത്തിക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്”” എന്ന് നമിത ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

മിയ ജോര്‍ജ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സിദ്ധിക്ക്, മിഥുന്‍ രമേശ്, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ സിനിമയില്‍ വേഷമിടുന്നുണ്ട്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മിക്കുന്നത്.സംഗീതം രഞ്ജിന്‍ രാജും ഛായാഗ്രഹണം വിവേക് മേനോനും നിര്‍വഹിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ