ഡിസംബര്‍ 31-ന് പുതുവര്‍ഷം ആഘോഷിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല: നമിത

ഡിസംബര്‍ 31 പുതുവര്‍ഷമായി ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് തമിഴ് സിനിമാ താരവും ബിജെപി നേതാവുമായ നമിത. ഏപ്രില്‍ 14ലെ തമിഴ് പുതുവര്‍ഷമാണ് ആഘോഷിക്കേണ്ടതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നടി തന്നെ വ്യക്തമാക്കി.

‘സാധാരണ നമ്മളെല്ലാവരും ഡിസംബര്‍ 31ന് പുറത്തു പോയാണ് പുതു വര്‍ഷം ആഘോഷിക്കുന്നത്. അത് നമ്മുടെ സംസ്‌കാരമല്ല. നമ്മള്‍ അഭിമാനികളായ ഇന്ത്യക്കാരാണ്. എന്താണ് നമ്മുടെ സംസ്‌കാരം ഏപ്രില്‍ 14ന് പുതുവര്‍ഷം ആഘോഷിക്കുകയാണ് നമ്മുടെ തമിഴ് സംസ്‌കാരം.

സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കൂ. രാവിലെ എണീറ്റ് കുളിച്ച് അമ്പലത്തില്‍ പോയി ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കണം.’

രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ ദിവസം മുഴുവന്‍ കുടുംബത്തോടൊപ്പം ആസ്വദിക്കൂ. ഡിസംബര്‍ 31 അല്ല നിങ്ങളുടെ പുതുവര്‍ഷാഘോഷം. ഏപ്രില്‍ 14 ആണ്. എല്ലാവര്‍ക്കും സന്തോഷകരമായ പുതുവര്‍ഷം നേരുന്നു.’ അവര്‍ പറഞ്ഞു.

തമിഴ് സിനിമയിലെ മിന്നും താരമായിരുന്ന നമിത ഇപ്പോള്‍ രാഷ്ട്രീയത്തിലും സജീവമാണ്. 2019ല്‍ ബിജെപിയില്‍ ചേര്‍ന്ന ഇവര്‍ പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്നാണ് ഇവര്‍ അംഗത്വം സ്വീകരിച്ചിരുന്നത്.

2002ല്‍ തെലുങ്ക് ചിത്രമായ സൊന്തയിലൂടെയാണ് നമിത ചലചിത്ര മേഖലയിലെത്തുന്നത്. ഏയ്, വ്യാപാരി, അഴകിയ തമിഴ്മകന്‍, ബില്ല തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ബ്ലാക് സ്റ്റാലിയന്‍, പുലിമുരുകന്‍ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍