തിയേറ്ററിനുള്ളില്‍ ഇരുന്ന് കരഞ്ഞു, പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു: നജീബ്

‘ആടുജീവിതം’ കണ്ടിറങ്ങി വൈകാരികമായി പ്രതികരിച്ച് നജീബ്. നടന്‍ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നാണ് നജീബ് പറഞ്ഞത്. കൊച്ചിയിലെ വനിതാ വിനീതാ തിയേറ്ററിലാണ് നജീബ് എഴുത്തുകാരന്‍ ബെന്യാമിനൊപ്പം ആടുജീവിതം കണ്ടത്.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ചില രംഗങ്ങള്‍ കണ്ട് തിയേറ്ററിനുള്ളില്‍ ഇരുന്ന് കരയുകയായിരുന്നു. എല്ലാവരും സിനിമ കാണുകയും വിജയിപ്പിക്കുകയും ചെയ്യണം. ഞാന്‍ അനുഭവിച്ച അതേ രീതിയില്‍ തന്നെയാണ് പൃഥ്വിരാജ് സര്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

എന്റെ ജീവിതം തിയറ്ററുകളില്‍ വരുന്നതില്‍ വലിയ സന്തോഷമുണ്ട്. ലോകം മുഴുവന്‍ എന്നെ അറിയും. ഞാന്‍ അനുഭവിച്ച ദുരിതങ്ങള്‍ പൃഥ്വിരാജ് എന്ന വലിയ നടനിലൂടെ ലോകം കാണാന്‍ പോകുകയാണ്. അദ്ദേഹം വളരെ ഗംഭീരമായി അഭിനയിച്ചു. ഒരു ഷേക്ക് ഹാന്‍ഡ് പോലും കൊടുക്കാന്‍ പറ്റിയില്ല.

പൃഥ്വിരാജ് സാറിനെ എനിക്ക് കാണണമെന്നുമുണ്ട്. അദ്ദേഹം എന്നെ കാണും എന്നാണ് നജീബ് സിനിമ കണ്ടിറങ്ങിയ ശേഷം പറഞ്ഞത്. അതേസമയം, കുടുംബമായി സിനിമ കാണാന്‍ വരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മകന്റെ കുഞ്ഞ് മരിച്ചു പോയതിനാലാണ് താന്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ എത്തിയതെന്നും നജീബ് വ്യക്തമാക്കിയിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു