'പൊറിഞ്ചു' ആകാന്‍ നാഗാര്‍ജുന; ജോഷിയുടെ ഹിറ്റ് ചിത്രം തെലുങ്കിലേക്ക്

ജോഷിയുടെ സംവിധാനത്തില്‍ എത്തിയ ‘പൊറിഞ്ചു മറിയം ജോസ്’ തെലുങ്കിലേക്ക്. 2019ല്‍ എതതിയ ചിത്രത്തില്‍ ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ജോജു അവതരിപ്പിച്ച നായക കഥാപാത്രത്തെ തെലുങ്കില്‍ നാഗര്‍ജുന അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിനായി നാഗാര്‍ജുനയെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചതായും താരം സമ്മതം മൂളിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് തിരക്കഥാകൃത്ത് പ്രസന്ന കുമാര്‍ ആണ് ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്യുന്നത്. പ്രസന്ന കുമാറിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

ശ്രീനിവാസ ചിട്ടൂരിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നൈലയും ചെമ്പന്‍ വിനോദും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ആരൊക്കെയാവും അവതരിപ്പിക്കുക എന്നതില്‍ വ്യക്തതയില്ല. അതേസമയം, ഈ വര്‍ഷം റിലീസ് ചെയ്ത നാഗാര്‍ജുന ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം നേടാന്‍ സാധിച്ചിരുന്നില്ല.

ജനുവരിയില്‍ റിലീസ് ചെയ്ത നാഗാര്‍ജുന പ്രധാന വേഷത്തിലെത്തിയ ചിത്രം ‘ബംഗരാജു’ ബോക്‌സോഫീസില്‍ പരാജയം നേരിട്ടിരുന്നു. തുടര്‍ന്ന് ഒക്ടോബറില്‍ റിലീസ് ചെയ്ത ‘ദി ഗോസ്റ്റ്’ എന്ന ചിത്രത്തിനും വിജയം നേടാനായിരുന്നില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ