ദി ഗോസ്റ്റ്; പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് നാഗാര്‍ജ്ജുന

പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് നാഗാര്‍ജ്ജുന. പ്രവീണ്‍ സട്ടാരു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ദ് ഗോസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനൊപ്പമായിരുന്നു പ്രഖ്യാപനം.

ലണ്ടനിലെ ബിഗ് ബെന്നിന്റെ പശ്ചാത്തലത്തില്‍ നായകനായ നാഗാര്‍ജുന ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക്. രക്തം പുരണ്ട വാളേന്തിയ നായകനുമുന്നില്‍ സാഷ്ടാംഗം നമിക്കുന്ന ചില കഥാപാത്രങ്ങളെയും പോസ്റ്ററില്‍ കാണാം. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. നാരായണ്‍ കെ ദാസ് നരംഗ്, പുഷ്‌കര്‍ റാംമോഹന്‍ റാവു, ശരത്ത് മാരാര്‍ എന്നിവരാണ് നിര്‍മ്മാണം.

പോസ്റ്ററിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നു ലഭിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നും നിരവധി സഹപ്രവര്‍ത്തകര്‍ നാഗാര്‍ജുനയ്ക്ക് പിറന്നാളാശംസകളുമായി എത്തുന്നുണ്ട്. ‘വൈല്‍ഡ് ഡോഗ്’ ആണ് നാഗാര്‍ജുനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. കല്യാണ്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ബംഗാരാജു’, അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബോളിവുഡ് സൂപ്പര്‍ഹീറോ ചിത്രം ‘ബ്രഹ്‌മാസ്ത്ര’ എന്നിവയും നാഗാര്‍ജുനയ്ക്ക് പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങളാണ്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍