വിവാഹമോചനത്തിന് ശേഷം നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത

തെലുങ്ക് താരം നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം ആദ്യമായി മുന്‍ഭര്‍ത്താവിന്റെ അച്ഛനായ നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത.

നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലാണ് താരമെത്തിയത്

നാഗചൈതന്യയുമായുള്ള ദാമ്പത്യബന്ധം അവസാനിപ്പിച്ചതിന് ശേഷം നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി നടി സമാന്ത. എന്നാല്‍ പ്രൊഫഷണള്‍ ആവശ്യത്തിനായാണ് താരം സ്റ്റുഡിയോയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സാമന്തയുടെ പുതിയ ചിത്രമായ ശാകുന്തളത്തിന്റെ ഡബ്ബിംഗിനായാണ് താരം സ്റ്റുഡിയോയിലെത്തിയത്.

നാഗചൈതന്യയും സാമന്തയും ഒക്ടോബര്‍ 2നാണ് വിവാഹമോചനം നേടുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017ലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും പരസ്പരധാരണയോടെ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരു പതിറ്റാണ്ടിലധികമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. ഞങ്ങള്‍ക്കിടയിലുള്ള ബന്ധത്തിലെ ഈ സൗഹൃദം ഇനിയങ്ങോട്ടും ഞങ്ങള്‍ക്കിടയില്‍ ഒരു സ്‌പെഷ്യല്‍ ബോണ്ടായി തുടരുമെന്ന് വിശ്വസിക്കുന്നു.

ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കണമെന്നും ഞങ്ങള്‍ക്ക് മുന്നോട്ടു പോവാന്‍ വേണ്ട പ്രൈവസി തരണമെന്നും ആരാധകരോടും മാധ്യമങ്ങളോടും ഞങ്ങളെ സ്‌നേഹിക്കുന്ന മറ്റുള്ളവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി എന്നായിരുന്നു സാമന്ത വിവാഹമോചനം നേടിയ ശേഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ