മോഹന്‍ലാല്‍ വേദിയില്‍ പ്രസംഗിക്കുമ്പോള്‍ നാദിര്‍ഷയുടെ കലാവിരുത്; നിമിഷനേരം കൊണ്ട് സ്‌കെച്ച് റെഡി!

അമ്മയുടെ 25-ാം ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇത് സംബന്ധമായ പ്രധാന വാര്‍ത്തകളും താരങ്ങളുടെ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ യോഗത്തിലെ നാദിര്‍ഷയുടെ ഒരു കലാവിരുത് ആരാധകര്‍ക്ക് മുന്നില്‍ എത്തിച്ചിരിക്കുകയാണ് നടന്‍ ബാല. വേദിയില്‍ പ്രസംഗിക്കുന്ന മോഹന്‍ലാലിന്റെ ചിത്രം അതേപടി പകര്‍ത്തിയാണ് നാദിര്‍ഷ ബാലയെ ഞെട്ടിച്ചത്. ബാല തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

“എ.എം.എം.എ മീറ്റിംഗ് ഹൈലൈറ്റ്‌സ്…ലാലേട്ടന്‍ സ്റ്റേജില്‍ സംസാരിക്കുമ്പോള്‍ ഞാന്‍ നാദിര്‍ഷിക്കായുടെ അടുത്ത് ഇരിക്കുകയായിരുന്നു. പെട്ടെന്ന് നാദിര്‍ഷിക്ക ഒരു പെന്‍സില്‍ എടുത്തു വരയ്ക്കാന്‍ തുടങ്ങി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല. കാരണം ഒരു മിനിറ്റ് കൊണ്ടാണ് നാദിര്‍ഷിക്ക നമ്മുടെ മോഹന്‍ലാലിനെ വരച്ചത്. ആരാധനയേക്കാള്‍ ഏറെ ഞാന്‍ വലിയൊരു കഴിവാണ് അവിടെ കണ്ടത്. ലാലേട്ടാ ഒരുപാട് സ്‌നേഹം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ”. ബാല ചിത്രം പങ്കുവെച്ച് കുറിച്ചു.

നാദിര്‍ഷയുടെ വരയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. 14 വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന നാദിര്‍ഷ വീണ്ടും നടന്റെ കുപ്പായമണിഞ്ഞിരിക്കുകയാണ്. വ്യാസന്‍ കെ.പി. സംവിധാനത്തില്‍ ദിലീപ് നായകനായെത്തുന്ന ശുഭരാത്രി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള നാദിര്‍ഷയുടെ മടങ്ങിവരവ്. ചിത്രം ജൂലൈ ആറിന് തിയേറ്ററുകളിലെത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ