ടൊവിനോയും സൗബിനും ഒരുമിക്കുന്നു; ലാല്‍ ജൂനിയറിന്റെ ബിഗ്ബജറ്റ് ചിത്രം 'നടികര്‍ തിലകം'വരുന്നു

ടൊവിനോ തോമസും സൗബിന്‍ ഷാഹിറും മുഖ്യകഥാപാത്രങ്ങളായി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നടികര്‍ തിലകത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ടൊവിനോ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചു.

2022 ഡിസംബറിലായിരിക്കും ചിത്രം പുറത്തിറങ്ങുക. സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം സുവിന്‍ സോമശേഖരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ആല്‍ബിയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്ന്. സംഗീതസംവിധാനം യക്‌സന്‍ നേഹ. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയറും ലാലും ചേര്‍ന്ന് സുനാമി എന്നൊരു ചിത്രം സംവിധാനം ചെയ്തിരുന്നു.

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം മിന്നല്‍ മുരളിയാണ് ഇനി ടൊവിനോയുടേതായി റിലീസാകാനുള്ള ചിത്രം. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 24 നാണ് റിലീസ് ചെയ്യുന്നത്. തല്ലുമാല, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ടൊവിനോയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള മറ്റ് ചിത്രങ്ങള്‍.

മംമ്ത മോഹന്‍ ദാസ് നായികയായ ലാല്‍ ജോസ് ചിത്രം മ്യാവൂ, മഞ്ജു വാര്യര്‍ക്കൊപ്പമുള്ള വെള്ളരിക്കാപ്പട്ടണം എന്നിവയാണ് സൗബിന്‍ ഷാഹീറിന്റെ പുതിയ ചിത്രങ്ങള്‍.

Latest Stories

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം