പാര്‍വതി ചിത്രം മൈസ്റ്റോറിയുടെ യൂട്യൂബ് വീഡിയോക്കെതിരെ ഡിസ്‌ലൈക്ക് ക്യാംപെയ്ന്‍

കസബ വിവാദവുമായി ബന്ധപ്പെട്ട വിവാദ കുരുക്ക് നടി പാര്‍വ്വതിയെ വിടാതെ പിന്തുടരുകയാണ്. പാര്‍വതിയോടുള്ള മമ്മൂട്ടി ഫാന്‍സിന്റെ കലിപ്പു ഉടനെയൊന്നും അടങ്ങുന്ന മട്ട് കാണുന്നില്ല. ഫാന്‍സിന്റെ ഈ ദേഷ്യത്തിന്റെ പ്രത്യാഘാതത്തിന് നടന്‍ പൃഥിരാജും ഇരയായിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോക്കെതിരെ ഡിസ്‌ലൈക്ക് ക്യാംപെയന്‍ നടക്കുകയാണ് ഇപ്പോള്‍.

പൃഥ്വിരാജും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൈ സ്റ്റോറി എന്ന സിനിമയുടെ മേക്കിംഗ് വീഡിയോ ഇന്നലെ പുറത്തിറക്കിയിരുന്നു. എന്നാല്‍ അതിന് അത്ര നല്ല സ്വീകാര്യതയല്ല ആരാധകരില്‍ നിന്ന് ലഭിച്ചത്. ഇതിനോടകം ഏകദേശം 21,000 മുകളില്‍ ആള്‍ക്കാരാണ് ഈ വീഡിയോ ഡിസ്‌ലൈക്ക് ചെയ്തിരിക്കുന്നത്. ലൈക്ക് ചെയ്തിരിക്കുന്നവര്‍ രണ്ടായിരം മാത്രം.

സൂപ്പര്‍ ഹിറ്റ് ചിത്രമായ “എന്ന് നിന്റെ മൊയ്തീന്” ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് മ്യൂസിക് ഗണത്തില്‍പ്പെടുന്ന ക്യൂട്ട് ലിറ്റില്‍ ലവ് സ്റ്റോറി എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിക്കുന്നത്. തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ഇതുവരെയുള്ള പൃഥ്വിരാജ്, പാര്‍വതി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രമേയമാവും മൈ സ്റ്റോറി യുടേത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ