സാന്റാക്ലോസായി ദിലീപ്, ആരാധകരെ വിസ്മയിപ്പിച്ച് 'മൈ സാന്റാ' ഫസ്റ്റ് ലുക്ക്

ദിലീപ് നായകനാകുന്ന “മൈ സാന്റാ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സാന്റാക്ലോസിന്റെ വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം നിഷാദ് കോയ, അജീഷ് ഒ.കെ, സജിത്ത് കൃഷ്ണ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

“തോപ്പില്‍ ജോപ്പന്‍”, “ശിക്കാരി ശംഭു” എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് നിര്‍മാതാക്കളില്‍ ഒരാളായ നിഷാദ് കോയ. ചിത്രത്തില്‍ അനുശ്രീയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നവാഗതനായ ജെമിന്‍ സിറിയക് കഥയും തിരക്കഥയും സംഭാഷണമൊരുക്കുന്ന ചിത്രം വാള്‍ പോസ്റ്റര്‍ എന്റര്‍ടൈമന്റ് എന്ന കമ്പനിയാണ് നിര്‍മ്മിക്കുന്നത്.

ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. “ജാക്ക് ഡാനിയേല്‍” ആയിരുന്നു ദിലീപിന്റെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. “ഉള്‍ട്ട”യാണ് അനുശ്രീയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ