പരാതിപ്പെട്ടു കൊണ്ടിരിക്കാതെ പ്രവര്‍ത്തിക്കുകയാണ് എന്റെ രീതി; റോഡിലെ കുഴിയടച്ച് അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍

ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ പങ്കുവെച്ച ഒരു ട്വീറ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് . കാലിഫോര്‍ണിയയിലെ തന്റെ താമസസ്ഥലത്തിനടുത്ത് റോഡില്‍ രൂപപ്പെട്ട കുഴിയടയ്ക്കുന്ന അര്‍നോള്‍ഡാണ് ട്വീറ്റിലുള്ളത്.

ട്വിറ്ററിലൂടെയാണ് അര്‍നോള്‍ഡ് റോഡ് നന്നാക്കിയതിന്റെ വിവരങ്ങള്‍ പങ്കുവെച്ചത്. റോഡില്‍ രൂപപ്പെട്ട ഭീമന്‍ കുഴി കാറുകള്‍ക്കും സൈക്കിളുകള്‍ക്കും ഒരു പ്രശ്നമാവാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഞാനും സംഘവും ചേര്‍ന്ന് കുഴിയടച്ചിട്ടുണ്ട്.

ഞാനെപ്പോഴും പറയുന്നതാണ്, പരാതിപ്പെട്ടുകൊണ്ടിരിക്കാതെ പ്രവര്‍ത്തിക്കാമെന്ന്, അര്‍നോള്‍ഡ് ട്വീറ്റ് ചെയ്തു. കുഴിയടയ്ക്കുന്നതിന്റെ വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വര്‍ക്ക് ബൂട്ടും ബോംബര്‍ ജാക്കറ്റും സണ്‍ഗ്ലാസുമണിഞ്ഞ് റോഡ് നന്നാക്കുന്ന അര്‍നോള്‍ഡിന്റെ വീഡിയോ ഇപ്പോള്‍ത്തന്നെ വൈറലാണ്.

കാലിഫോര്‍ണിയയുടെ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു അര്‍നോള്‍ഡ് . താരത്തിന്റെ പ്രവൃത്തിക്ക് അഭിനന്ദനവുമായി കാലിഫോര്‍ണിയന്‍ മുന്‍ മേയര്‍ മാര്‍ക് ആര്‍ ഹാള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നു.
അതേസമയം, ഇത് വെറും കുഴിയായിരുന്നില്ലെന്നും സതേണ്‍ കാലിഫോര്‍ണിയ ഗ്യാസ് കമ്പനിയുടെ സര്‍വീസ് ട്രഞ്ചാണെന്നും ലോസ് ഏഞ്ചല്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് വര്‍ക്ക് അധികൃതര്‍ അറിയിച്ചു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത