'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

സിനിമാ ലോകത്തെ ബന്ധങ്ങളൊന്നുമില്ലാതെയാണ് സമാന്ത കടന്നു വരുന്നത്. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ച് എത്തിയത് പോലുമല്ല സമാന്ത എന്നതാണ് വസ്തു‌ത. പഠിക്കുന്ന സമയത്ത് പണം സമ്പാദിക്കാനായി മോഡലിംഗ് ആരംഭിച്ചതായിരുന്നു സമാന്ത. അത് വഴിയാണ് താരത്തെ തേടി സിനിമ എത്തിയത്.

ഒരിക്കൽ താൻ മോഡലിംഗിലേക്ക് വന്നതിനെക്കുറിച്ച് സമാന്ത തന്നെ പറഞ്ഞിരുന്നു. വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്താനായിരുന്നു താൻ മോഡലിംഗ് ചെയ്‌തതെന്നാണ് സമാന്ത പറഞ്ഞത്. തന്റെ തിരഞ്ഞെടുപ്പായിരുന്നില്ല മോഡലിംഗ്. പഠിക്കാനുള്ള പണമുണ്ടായിരുന്നില്ല എന്റെ പക്കൽ. പക്ഷെ ഞാനതിൽ സന്തോഷിക്കുന്നു. നിനക്ക് പഠിക്കാനുള്ള ലോണൊന്നും ഞാൻ അടയ്ക്കില്ലെന്ന് അച്ഛൻ പറുന്നതോടെയാണ് എന്റെ ജീവിതം മാറുന്നത്. നേരത്തെ കോഫി വിത്ത് കരണിൽ സംസാരിക്കുകയായിരുന്നു സമാന്ത.

ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ കാലത്ത് തീയേറ്റർ റിലീസുകളെ പോലെ തന്നെ പോലെ തന്നെ ആളുകൾ വെബ് സീരീസുകൾക്കും ഒടിടി സിനിമകൾക്കും കാത്തിരിക്കാറുണ്ട്. താരങ്ങളെ സംബന്ധിച്ച് പുതിയ അവസരങ്ങൾ നേടാനും ഭാഷുടെ അതിർ വരമ്പുകൾ ലംഘിച്ച് മറ്റ് ഭാഷകളിൽ അഭിനയിക്കാനുള്ള അവസരങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവ് സഹായിച്ചിട്ടുണ്ട്.

വെബ് സീരീസുകളിലൂടെ വലിയ താരങ്ങളായി മാറിയ നിരവധി പേരുണ്ട്. ബോളിവുഡിലേയും തെന്നിന്ത്യൻ സിനിമയിലേയുമെല്ലാം വലിയ താരങ്ങൾ ഇതിനോടകം തന്നെ ഒടിടിയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും അജയ് ദേവ്‌ഗണും മനോജ് വാജ്‌പേയും വിജയ് സേതുപതിയും തമന്നയും കരീന കപൂറുമെല്ലാം ഇതിനോടകം ഒടിടി ലോകത്ത് കയ്യൊപ്പ് ചാർത്തിയവരാണ്.

ബിഗ് സ്ക്രീനിൽ നിന്നും ഒടിടിയിലേക്ക് വന്നവരിൽ മുൻനിരക്കാരിയാണ് സമാന്ത. തെന്നിന്ത്യൻ താരസുന്ദരിയായ സമാന്ത ഒടിടി ലോകത്തേക്ക് കടന്നു വരുന്നത് ഫാമിലി മാൻ 2 വെബ് സീരീസിലൂടെയാണ്. തെന്നിന്ത്യൻ സിനിമയിൽ ഗ്ലാമറസ് വേഷങ്ങളിലും സ്റ്റീരിയോടൈപ്പ് നായിക വേഷങ്ങളിലും ഒതുങ്ങി നിന്നിരുന്ന സമാന്തയുടെ അഭിനയ മികവും ആക്ഷൻ ചെയ്യാനുള്ള മിടുക്കുമെല്ലാം മുതലെടുത്ത സീരീസായിരുന്നു ഫാമിലി മാൻ 2. ഇതോടെ സമാന്ത താരമായി മാറി. ഇന്ന് ഇന്ത്യയാകെ ആരാധകരുള്ള നായികയാണ് സമാന്ത. അതോടൊപ്പം ഒടിടിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികായയും സമാന്ത വളർന്നരിക്കുകയാണ്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി