സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്; നടന് ക്ലാസ് എടുക്കാന്‍ എംവിഡി, ചര്‍ച്ചകളില്‍ നിറഞ്ഞ് 'ഡ്രൈവിംഗ് ലൈസന്‍സും'

അലക്ഷ്യമായി കാറോടിച്ച നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്. കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ സുരാജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസില്‍ നടന്‍ പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സുരാജിന്റെ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന സുരാജിന്റെ വാഹനമാണ് പാലാരിവട്ടത്ത് വച്ച് ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടത്. മലപ്പുറം മഞ്ചേരി സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്.

ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ശരത്തിനൊപ്പം സുരാജും ആശുപത്രിയില്‍ എത്തിയിരുന്നു. ഈ വാര്‍ത്തകള്‍ വരുന്ന സമയത്ത് ചര്‍ച്ചയാകുന്നത് സുരാജിന്റെ തന്നെ ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന സിനിമയാണ്.

സുരാജ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളില്‍ എത്തിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രമാണ് അത്. കുരുവിള ജോസഫ് എന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയാണ് സുരാജ് ചിത്രത്തില്‍ എത്തിയത്. സച്ചി രചിച്ച് ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത സിനിമ 2019ല്‍ ആയിരുന്നു റിലീസ് ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ