പാതിയില്‍ മുറിഞ്ഞ വയലിന്‍ നാദത്തിന്റെ ഓര്‍മ്മയ്ക്ക് രണ്ടു വയസ്; ബാലഭാസ്‌ക്കറിന്റെ ഓര്‍മ്മകളില്‍ താരങ്ങള്‍

സംഗീതജ്ഞന്‍ ബാലഭാസ്‌ക്കര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. 2018 സെപ്റ്റംബര്‍ 25-ന് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌ക്കര്‍ ഒക്ടോബര്‍ 2-ന് ആണ് ജീവിതത്തോടും കലാലോകത്തോടും വിട പറഞ്ഞത്. സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ മരണത്തിലെ ദുരൂഹത മറ നീക്കി പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ബാലഭാസ്‌ക്കറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി അനുശ്രീ. ബാലഭാസ്‌ക്കറിന്റെ ഫോട്ടോ വാള്‍പേപ്പറായി വെച്ചിരിക്കുന്ന ഫോണിന്റെ ചിത്രമാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. “”അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍…ഒരിക്കലും മറക്കില്ല”” എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CF0uagPJ2Pu/?utm_source=ig_embed

സംഗീതജ്ഞനും ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായ സ്റ്റീഫന്‍ ദേവസിയും വൈകാരികമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഈ നഷ്ടം വിവരിക്കാന്‍ വാക്കുകളില്ല. പക്ഷെ സംഗീതത്തിലൂടെ നീ സൃഷ്ടിച്ച മാജിക് ഇപ്പോഴും ആളുകളെ സുഖപ്പെടുത്തുകയും അവര്‍ക്ക് സമാധാനം നല്‍കുകയും സന്തോഷവും ആശ്വാസവും നല്‍കുകയും ചെയ്യുന്നു. നീയായിരുന്നു എനിക്ക് പിന്തുണ. നീയുണ്ടാക്കിയ ശൂന്യത ഇപ്പോഴും ഹൃദയത്തിലുണ്ട് എന്നാണ് സ്റ്റീഫന്‍ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CFz6WawsVKq/?utm_source=ig_embed

ഓരോ ദിവസവും പ്രിയ സുഹൃത്തിനെ മിസ് ചെയ്യുന്നു എന്നും സ്റ്റീഫന്‍ ദേവസി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പാതിയില്‍ മുറിഞ്ഞ വയലിന്‍ നാദത്തിന്റെ ഓര്‍മ്മയ്ക്ക് 2 വയസ് എന്നാണ് ഗായകന്‍ വിധു പ്രതാപ് കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CFz9LYWJtHp/?utm_source=ig_embed

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ