'ആൾക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് എന്താണോ അതാണ് സെൻസർഷിപ്പ് കലയോട് ചെയ്യുന്നത്', ജെഎസ്കെ വിവാദത്തിൽ പ്രതികരണവുമായി മുരളി ​ഗോപി

ജെഎസ്കെ സിനിമയുമായി ബന്ധപ്പെട്ട സെൻസർ‌ഷിപ്പ് വിവാദത്തിൽ പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ​ഗോപി. സുരേഷ് ​ഗോപി നായകനായ ചിത്രത്തിന്റെ പേര് മാറ്റാൻ അണിയറക്കാർ നിർബന്ധിതരായ സാഹചര്യത്തിലാണ് മുരളി ​ഗോപിയുടെ പോസ്റ്റ്. ‘ആൾക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് സെൻസർഷിപ്പ് കലയോട് ചെയ്യുന്നുവെന്ന്’ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. അമേരിക്കൻ സാഹിത്യകാരൻ ഹെന്റി ലൂയിസ് ​ഗേറ്റ്സിന്റെ വാചകങ്ങളാണ് താരം ഫേസ്ബുക്കിൽ പങ്കുവച്ചത്.

നിരവധി പേരാണ് മുരളി ​ഗോപിയുടെ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് ലൈക്കും കമന്റുമിട്ട് രം​ഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സെൻസർ ബോർഡ് ഹൈക്കോടതിയിൽ പറഞ്ഞ പേരുമാറ്റാനുളള നിർദേശം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിർമ്മാതാക്കൾ അം​ഗീകരിച്ചത്. ഇതുപ്രകാരം ജാനകി എന്ന പേര് ജാനകി വി എന്നാക്കി മാറ്റുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ സിനിമയിലെ ചില ഭാ​ഗങ്ങളിലെ സംഭാഷണം മ്യൂട്ട് ചെയ്യാനുളള നിർദേശവും അണിയറക്കാർ അം​ഗീകരിച്ചു.

ജാനകി എന്ന പേര് രാമായണത്തിലെ സീതയുടേതാണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുമെന്നുളള വിചിത്രവാദം പറഞ്ഞാണ് നേരത്തെ സെൻസർ ബോർഡ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. തുടർന്ന് സുരേഷ് ​ഗോപി ചിത്രത്തിന്റെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”