ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയെത്തി, ലൂസിഫറിന് മൂന്നാം ഭാഗവും; പ്രഖ്യാപിച്ച് മുരളി ഗോപി

പൃഥ്വിരാജ് കന്നി സംവിധാന സംരംഭം ലൂസിഫര്‍ 200 കോടി കളക്ഷന്‍ നേടി മലയാള സിനിമയുടെ യശ്ശസുയര്‍ത്തിയ ചിത്രമാണ്. സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തപ്പോളും ടെലിവിഷന്‍ പ്രീമിയര്‍ ചെയ്തപ്പോഴും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി. ഇപ്പോഴിതാ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് തിരകഥാകൃത്ത് മുരളി ഗോപി. ലൂസിഫറിന്റെ കഥ രണ്ട് ഭാഗങ്ങളില്‍ തീരില്ല എന്നും മൂന്നാമത് ഒരു ഭാഗം കൂടി ഉണ്ടാകുമെന്നും അറിയിച്ചിരിക്കുകയാണ് മുരളി ഗോപി.ഇതോടെ ചിത്രത്തിന് ഇപ്പോള്‍ ഉണ്ടായിരുന്ന ഹൈപ്പ് ഇരട്ടിയായിരിക്കുകയാണ്.

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ എപ്പോഴെത്തെമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ്് ആരാധകര്‍. ലൂസിഫറിനേക്കാള്‍ വലിയ സിനിമയായിരിക്കും എമ്പുരാന്‍. അതിനാല്‍ തന്നെ ഷൂട്ടിന് മുമ്പുള്ള ജോലികളാണ് കൂടുതല്‍. ലൂസിഫറിന്റെ കാര്യത്തില്‍ ഏറ്റവും എളുപ്പമുള്ള ഭാഗം ഷൂട്ടിംഗ് ആയിരുന്നു. ചിത്രീകരണത്തിന് ആറ് മാസം മുമ്പ് നടന്ന തയ്യാറെടുപ്പാണ് അതിനെ അത്ര എളുപ്പമാക്കിയത്.

ലാലേട്ടന്റെ വീട് ആയിരിക്കും എന്റെ ഓഫീസ്. അത് ലൂസിഫറിന്റെ സമയത്തും അങ്ങനെ ആയിരുന്നു. ലൂസിഫര്‍ പോലെ തന്നെ ഒരുപാട് ലൊക്കേഷനുകളുണ്ട് ഈ സിനിമയ്ക്കും. കേരളമായിരിക്കും പ്രധാന ലൊക്കേഷന്‍.

Latest Stories

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന