ദി റൈറ്റ് കോസ്' ക്യാപ്ഷനില്‍ സസ്‌പെന്‍സ് ഒളിപ്പിച്ച് മുരളി ഗോപി, കമന്റുമായി പൃഥ്വിരാജ്

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായ ലൂസിഫറിന്റെ തിരക്കഥ രചിച്ചത് മുരളി ഗോപി ആയിരുന്നു. നിലവില്‍ ചിത്രത്തിന്റെ രണ്ടാം ഭാ?ഗത്തിനായുള്ള(Empuraan) കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മുരളി ഗോപി പങ്കുവച്ചൊരു ഫോട്ടോയും ക്യാപ്ഷനുമാണ് ശ്രദ്ധനേടുന്നത്.

‘ദി റൈറ്റ് കോസ്’ എന്നാണ് മുരളി ഗോപി ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. ഇതില്‍ ‘ഈ’ എന്ന ഇംഗ്ലീഷ് അക്ഷരത്തിനു ഒരു പ്രത്യേകതയും ഉണ്ട്. അത് ക്യാപിറ്റല്‍ ലെറ്ററില്‍ ആണ് കൊടുത്തിട്ടുള്ളത്. ബാക്കിയെല്ലാം സ്മാള്‍ ലെറ്ററിലും. ഇതിനു താഴെ പൃഥ്വിരാജ് കമന്റുമായി എത്തുകയും ചെയ്തു. ‘ആമേന്‍’ എന്നാണ് പൃഥ്വിരാജ് കമന്റ് ചെയ്തത്. ഇതിലും ‘ഈ’ ക്യാപിറ്റല്‍ തന്നെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

ലൂസിഫര്‍ ഒന്നാം ഭാഗത്തില്‍ ഇതുപോലെ ‘എല്‍’ എന്ന ഇംഗ്ലീഷ് അക്ഷരം ഹൈലൈറ്റ് ചെയ്തു കാണിച്ചിരുന്നു. ലൂസിഫര്‍ രണ്ടാംഭാഗത്തിന് എമ്പുരാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അതുകൊണ്ടാകും ‘ഈ’ ഹൈലൈറ്റ് ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, എമ്പുരാന്റെ ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യം ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എമ്പുരാന്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഏയ് അല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി.

ലൂസിഫര്‍ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയെ 200 കോടി ക്ലബ്ബ് എന്ന മാന്ത്രികസംഖ്യയിലെത്തിച്ചത് ലൂസിഫര്‍ ആയിരുന്നു. വൈകാതെ തന്നെ പൃഥ്വിരാജും മുരളി ഗോപിയും ചേര്‍ന്ന് ചിത്രത്തിന്റെ തുടര്‍ച്ചയായ ”എമ്പുരാനും” പ്രഖ്യാപിക്കുകയായിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍