'റിസ്ക് എടുക്കണം മച്ചി' തലസ്ഥാന നഗരിയിലെ ഗ്യാങ്‌സ്റ്റർ കഥയുമായി 'മുറ'; ടീസർ ട്രെൻഡിങ്ങിൽ മൂന്നാമത്!

കപ്പേള എന്ന സിനിമയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിന്റെ ടീസർ തരംഗമാകുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ടീസർ. ഒരു മില്യണിലധികം ആളുകൾ ഇതിനോടകം തന്നെ ടീസർ കണ്ടു കഴിഞ്ഞു.

തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് മുറ. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസർ. കപ്പേളക്ക് കിട്ടിയ പ്രേക്ഷക പ്രശംസയും അംഗീകാരങ്ങൾക്കും ശേഷം മുസ്തഫ ഒരുക്കുന്ന മുറ ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണെന്ന് ടീസറിലൂടെ മനസിലാക്കാം.

സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിക്കുന്നത്.

ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റർ ഒരുക്കിയ തഗ്സ്, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ, ആമസോൺ പ്രൈമിൽ ഹിറ്റായ ക്രാഷ് കോഴ്സ് സീരീസ് എന്നിവയിലെ മികച്ച പ്രകടനങ്ങൾക്കു ശേഷം മലയാളി കൂടിയായ ഹ്രിദ്ധു ഹാറൂൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുറ.

റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്( നിർമ്മാണം), റോണി സക്കറിയ (എക്സിക്കുട്ടീവ് പ്രൊഡ്യൂസർ), ഫാസിൽ നാസർ(ഛായാഗ്രഹണം), ചമൻ ചാക്കോ(എഡിറ്റിംഗ്), ക്രിസ്റ്റി ജോബി(സംഗീത സംവിധാനം), ശ്രീനു കല്ലേലിൽ(കലാസംവിധാനം), റോണെക്സ് സേവ്യർ (മേക്കപ്പ്), നിസാർ റഹ്മത്ത്(വസ്ത്രാലങ്കാരം), പി.സി. സ്റ്റൻഡ്‌സ്(ആക്ഷൻ), ജിത്ത് പിരപ്പൻകോട്(പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് അണിയറ പ്രവർത്തകർ. പ്രതീഷ് ശേഖർ ആണ് പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ