കുട്ടി ന്യൂജന്‍ ഒക്കെയാ സമ്മതിച്ചു, പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ: പുതുമുഖ നടിയ്ക്ക് സലിം കുമാറിന്റെ ഉപദേശം

നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍. ഒരു തവള പറഞ്ഞ കഥ ആയാണ് ചിത്രം പുറത്തിറങ്ങുന്നത്. പുതുമുഖങ്ങള്‍ ആണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍ ആകുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന പുതുമുഖ നടി അഖിലയുടെ സാഹസികതയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ നിര്‍മ്മാതാവ് അശോകന്‍റെ മകളാണ് അഖില.

മുന്തിരിമൊഞ്ചന്‍ സിനിമ. ഷൂട്ടിംഗിനായി പ്രത്യേകം കുഴിച്ച അത്യാവശ്യം ആഴമുള്ള കിണര്‍. കഥയിലേക്ക് കടക്കുന്ന നിര്‍ണ്ണായക സീനാണ്. പേര്‍ഫെക്ഷന്‍ പരമാവധി വേണം. ഈ കിണറ്റിലേക്ക് ആണ് അഖില അവതരിപ്പിക്കുന്ന കഥാപാത്രം ചാടേണ്ടത്. ക്യാമറമാന്‍ ഷാന്‍ മുകളില്‍ നിന്നുള്ള ഷോട്ട് എടുക്കാന്‍ റെഡി ആയി നിന്നു.

അഖില കിണറിന്റെ വക്കില്‍ വന്ന് നിന്ന് താഴെക്കൊന്ന് നോക്കി. സ്റ്റണ്ട് മാസ്റ്റര്‍ അഷ്‌റഫ് ഗുരുക്കള്‍ റോപ്പുമായി വന്ന് അവളെ അരികിലേക്ക് വിളിച്ചു. ക്രെയിന്‍ റെഡിയായി നില്‍ക്കുന്നുമുണ്ട്. കിണറ്റിലേക്ക് ഒന്നുകൂടി നോക്കി അഖില എന്ന പുതുമുഖം പറഞ്ഞു ” കയറൊന്നും വേണ്ടാ അങ്കിള്‍ ഞാന്‍ ചാടിക്കോളാം!” ഗുരുക്കള്‍ അഖിലയെ അത്ഭുതത്തോടെ ഒന്ന് നോക്കി. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ സൈക്കോളജി ആന്റ് പെര്‍ഫോര്‍മന്‍സ് ആര്‍ട്ട്‌സ് ഡിഗ്രി വിദ്യാര്‍ഥിനി ആയ, കൗമാരം കടന്നിട്ടില്ലാത്ത അഖില അപ്പോഴും കൂളായി മൂളി.

എല്ലാവരും ശ്വാസമടക്കി നിന്നപ്പോള്‍ അവള്‍ ചാടി. കിണടിനടിയില്‍ വിരിച്ച ബെഡിലേക്ക് വീണു. സീന്‍ പെര്‍ഫെക്ട് ആയെങ്കിലും കണ്ടുനിന്നവരുടെ നെഞ്ചിടിപ്പ് പെര്‍ഫെക്ട് ആവാന്‍ പിന്നെയും സമയം എടുത്തു. കിണറിനടിയില്‍ നിന്നുള്ള മൂന്നു ഷോട്ടിലും അഖില ചാട്ടം ആവര്‍ത്തിച്ചു. ഇതിന്റെ കണ്ടിന്യൂ ഷോട്ടിനുവേണ്ടി കായല്‍ വെള്ളത്തിലേക്കും അവള്‍ കൂളായി ചാടി. അന്ന് കൂടെ അഭിനയിച്ച സലിം കുമാര്‍ തമാശയായി പറഞ്ഞു, “കുട്ടി ന്യൂജന്‍ ഒക്കെയാ സമ്മതിച്ചു, പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ”

അഭിനയം സ്വപ്നമായി കൊണ്ടുനടക്കുന്ന അഖില പഠിച്ചതും വളര്‍ന്നതുമൊക്കെ ദുബായില്‍ ആണ്. ആ താല്പര്യം കൊണ്ട് മാത്രമാണ് ക്രൈസ്റ്റ് കോളജില്‍ ആ വിഷയം തിരഞ്ഞെടുത്തത്. നല്ലൊരു നര്‍ത്തകി കൂടിയായ അഖില മികച്ച വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും ചാടാം എന്ന് കള്ളച്ചിരി പൊഴിച്ച് പറയുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ അടുത്ത ചിത്രത്തില്‍ മികച്ചൊരു വേഷം അഖില ചെയ്യുന്നുണ്ട്. പഠനത്തെ ബാധിക്കാത്ത രീതിയില്‍ അഭിനയം മുന്നോട്ട് കൊണ്ടുപോകാനാണ് താല്പര്യം. ഈ 25 ന് മുന്തിരി മൊഞ്ചന്‍ റിലീസാവുകയാണ്. ആ കയറുകെട്ടാത്ത ചാട്ടം നിങ്ങള്‍ക്കും കാണാം.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ