'മുകുന്ദൻ ഉണ്ണി'യുടെ ഒന്നാം വാർഷികം; പുതിയ ചിത്രം പ്രഖ്യാപിച്ച് അഭിനവ് സുന്ദർ നായക്

പ്രമേയപരമായും ആഖ്യാനപരമായും അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ മികച്ച സിനിമയാണ് നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തിയ ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’.

മികച്ച പ്രേക്ഷക-നിരൂപക പ്രശംസകളാണ് ചിത്രത്തിന് കിട്ടിയിരുന്നത്. പരമ്പരാഗത നന്മ വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി വിനീത് ശ്രീനിവാസന്റെ വേറിട്ടൊരു വേഷം മുകുന്ദൻ ഉണ്ണിയിലൂടെ കാണാൻ സാധിച്ചു. സംവിധാനത്തിലെ കയ്യടക്കവും മികച്ച എഡിറ്റിംഗും ആണ് സിനിമയെ മികച്ചതാക്കി നിർത്തിയതിൽ പ്രധാന ഘടകം.

ഇന്ന് മുകുന്ദൻ ഉണ്ണി അസ്സോസിയറ്റ്സ് റിലീസ് ചെയ്തിട്ട് ഒരു വർഷം തികയുകയാണ്. സിനിമയുടെ ഒന്നാം വാർഷികത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സംവിധായകൻ അഭിനവ് സുന്ദർ നായക്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് അഭിനവിന്റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിനിടെ തിരക്കഥ പൂർത്തിയായികൊണ്ടിരിക്കുകയാണ്. കാസ്റ്റിംഗ് സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതാണ്.

“ഇന്ന് എന്റെ ആദ്യ ചിത്രമായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ ഒരു വർഷം തികയുന്നു. എന്റെ ടീമിനെ കൂടാതെ, പ്രേക്ഷകർക്ക്, പ്രത്യേകിച്ച് ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ലെറ്റർബോക്‌സ്, ഫെയ്‌സ്ബുക്ക് എന്നിവയിലൂടെ സിനിമയെ കുറിച്ച് സംസാരിച്ചവർക്കും യൂട്യൂബ് നിരൂപകർക്കും സിനിമാപ്രവർത്തകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സിനിമയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്.

മുന്നോട്ട് പോകുമ്പോൾ, എന്റെ അടുത്ത സംവിധാനം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് തികഞ്ഞ സന്തോഷമുണ്ട്. അദ്ദേഹം ഒരു മികച്ച നിർമ്മാതാവാണ്, പ്രേക്ഷകർക്കായി ശരിക്കും സവിശേഷമായ എന്തെങ്കിലും സൃഷ്‌ടിക്കാൻ എപ്പോഴും ഒരു അധിക ദൂരം പോകുന്നു, ഒപ്പം ആവേശകരമായ ഒരു പുതിയ യാത്രയ്‌ക്കായി അദ്ദേഹത്തോടൊപ്പം കൈകോർക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

ചിത്രം ഇപ്പോഴും സ്‌ക്രിപ്റ്റിംഗ് ഘട്ടത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സമയമായിട്ടില്ല. പക്ഷേ, എന്റെ ആദ്യ സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ എന്റെ രണ്ടാമത്തേത് നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പിക്കാം.” സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അഭിനവ് സുന്ദർ നായക് ഇങ്ങനെ പറയുന്നു.

ആനന്ദം. ഗോദ, കുരങ്ങു ബൊമൈ തുടങ്ങീ സിനിമകളുടെ എഡിറ്റർ കൂടിയാണ് അഭിനവ് സുന്ദർ നായക്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ