സ്ത്രീകള്‍ക്ക് അടുക്കള പണി ചെയ്യുന്നതില്‍ എന്താണ് പ്രശ്‌നം; 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' റീമേക്കിനെതിരെ പുരുഷാവകാശ സംഘടന

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ സിനിമയുടെ ഹിന്ദി റീമേക്ക് ‘മിസിസ്’ ചിത്രത്തിനെതിരെ പുരുഷാവകാശ സംഘടനയായ ദി സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍ രംഗത്ത്. ഡയറക്ട് ഒ.ടി.ടി റിലീസ് ആയാണ് മിസിസ് എത്തിയത്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ചിത്രത്തെ വിമര്‍ശിച്ചാണ് പുരുഷ കമ്മീഷന്‍ എത്തിയിരിക്കുന്നത്. ചിത്രം ഫെമിനിസ്റ്റ് ഗെയിം കളിക്കുകയാണ് എന്നാണ് വിമര്‍ശനം.

എപ്പോഴും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സിനിമകളില്‍ ഉയര്‍ത്തി കാണിക്കപ്പെടുകയാണെന്നും കുട്ടികള്‍, പുരുഷന്മാര്‍, പ്രായമായവര്‍, മാനസികവും ശാരീരികവുമായി പ്രശ്‌നങ്ങളുള്ളവര്‍ മുതലായ മറ്റ് ദുര്‍ബല വിഭാഗങ്ങളെ അവഗണിക്കുകയാണെന്നും സംഘടന എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.

”ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണത്തെ പറ്റിയുള്ള നയങ്ങളില്‍ 80 ശതമാനവും സ്ത്രീകളുടെ പ്രശ്‌നങ്ങളാണ്. സ്ത്രീകള്‍ കഷ്ടപ്പെടുന്നു, കുട്ടികള്‍ക്ക് കുടുംബത്തില്‍ നിന്നും ഒരു പീഡനവുമേല്‍ക്കുന്നില്ല. സ്ത്രീകള്‍ കഷ്ടപ്പെടുന്നു, പുരുഷന്മാര്‍ ഒരു കുറ്റകൃത്യവും നേരിടുന്നില്ല. സ്ത്രീകള്‍ കഷ്ടപ്പെടുന്നു, മുതിര്‍ന്ന പൗരന്മാര്‍ ഒരു അധിക്ഷേപവും നേരിടുന്നില്ല.”

”സ്ത്രീകള്‍ കഷ്ടപ്പെടുന്നു, ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഒരു കഷ്ടപ്പാടുമില്ല” എന്നാണ് സംഘടന എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്. ”പച്ചക്കറി അരിയുന്നതിലും പാചകം ചെയ്യുന്നതിലും കയ്യുറ ഉപയോഗിച്ച് പാത്രം കഴുകുന്നതിലും സ്ത്രീകള്‍ക്ക് എന്താണ് പ്രശ്‌നം? ഒന്നുമില്ല. സത്യത്തില്‍ പാചകം ഒരു ധ്യാനമാണ്” എന്നാണ് മറ്റൊരു പോസ്റ്റില്‍ സംഘടന പറയുന്നത്.

അതേസമയം, ജിയോ ബേബിയുടെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായയത്. ഇതേ പേരില്‍ തന്നെ 2023ല്‍ ചിത്രത്തിന്റെ തമിഴ് റീമേക്കും എത്തിയിരുന്നു. ഫെബ്രുവരി 7ന് സീ5ല്‍ ആണ് സന്യ മല്‍ഹോത്ര നായികയായ മിസിസ് സ്ട്രീമിങ് ആരംഭിച്ചത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്