കുറഞ്ഞ നിരക്കില്‍ ഗവണ്‍മെന്റിന്റെ മൂവി ടിക്കറ്റ് ബുക്കിംഗ് ആപ്പ് ?

ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് ബുക്കിങ്ങിനായി സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഏകദേശം 25 രൂപയോളമാണ് ടിക്കറ്റ് ബുക്കിങ് ആപ്പുകള്‍ ഈടാക്കുന്നത്. ഇതിന് പരിഹാരമായി കേരള സര്‍ക്കാരിന്റെ ഒരു ആപ്പ് ഉണ്ടായിരുന്നെങ്കില്‍ എന്ന സ്വപ്നങ്ങള്‍ക്ക് ഒരു ശുഭസൂചന സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാന്‍ നല്‍കിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ അദ്ദേഹം നല്‍കിയ മറുപടിയിലാണ് ഈ സൂചന.

കേരള ബജറ്റ് 2022ല്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ മലയാള സിനിമാ മ്യൂസിയം നിര്‍മിക്കും എന്ന സന്തോഷ വാര്‍ത്ത പങ്ക് വെച്ച മന്ത്രിയുടെ ഒരു പോസ്റ്റിന് കീഴിലാണ് ഇങ്ങനെ ഒരു സാധ്യതയെ കുറിച്ച് കമന്റ് വന്നത്. ”ഒരു ബയോസ്‌കോപ്പും ഫിലിമും വെച്ചുകൊണ്ട് പോള്‍ വിന്‍സന്റ് എന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ കേരളത്തില്‍ ആദ്യത്തെ സിനിമാ പ്രദര്‍ശനം തുടങ്ങിയിടത്തു നിന്നും ഇന്നെത്തുമ്പോള്‍ മലയാള സിനിമ ഒരുപാട് വളര്‍ന്നു. മലയാള സിനിമയുടെ ചരിത്ര വഴികള്‍ രേഖപ്പെടുത്താന്‍ ഒരു സിനിമാ മ്യൂസിയം എന്നത് ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റിലെ സുപ്രധാന തീരുമാനങ്ങളിലൊന്നാണ്. സിനിമാ ആസ്വാദകര്‍ക്കും ഗൗരവമായി സിനിമയെ പഠിക്കുന്നവര്‍ക്കും ഒരേപോലെ പ്രയോജനപ്രദമാകുന്ന രീതിയില്‍ മലയാള സിനിമാ മ്യൂസിയം മാറും.” എന്നാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്.

അതിലാണ് സര്‍ക്കാരിന്റെ ആപ്പിനെ കുറിച്ച് ഒരു അഭിപ്രായം വന്നത്. ‘കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒരു ബുക്കിംഗ് ആപ്പ് ഗവണ്‍മെന്റ് തലത്തില്‍ പരിഗണിക്കുകയാണെങ്കില്‍ നന്നായിരുന്നു.’ എന്നായിരുന്നു കമന്റ്. സാദ്ധ്യതകള്‍ പരിശോധിച്ചു വരുന്നു എന്നാണ് അതിന് മറുപടിയായി മന്ത്രി കമന്റിട്ടത്. സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന ഒന്നാണിത്. എത്രയും വേഗം അത് സാധ്യമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.എന്നാണ്

Latest Stories

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ