തിയേറ്ററുകളിലെത്തിയിട്ട് ഒരാഴ്ച്ച തികഞ്ഞില്ല, മൂത്തോന്‍ വ്യാജപ്പതിപ്പ് വെബ്‌സൈറ്റില്‍; പോലീസ് കേസെടുത്തു

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ “മൂത്തോന്‍” സിനിമയുടെ വ്യാജ പതിപ്പ് വെബ് സൈറ്റില്‍. ചിത്രം തിയേറ്ററിലെത്തിയിട്ട് ഒരാഴ്ച തികയും മുന്‍പുതന്നെ സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ വ്യാപകമായിരിക്കുകയാണ്.

നിര്‍മാതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൈറസിക്കെതിരേ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. കേസില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈബര്‍ ടീം മേധാവി കമ്മിഷണര്‍ മനോജ് എബ്രഹാം ഉറപ്പു നല്‍കിയിട്ടുണ്ട്. പൈറസി വിഷയത്തില്‍ മുന്‍പ് ചെറിയ ശിക്ഷാ നടപടികളെ ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍, 2019-ലെ പുതിയ നിയമപ്രകാരം സിനിമയുടെ വ്യാജ പ്രിന്റുകള്‍ കാണുകയോ, കൈമാറുകയോ, കൈവശം വയ്ക്കുകയോ, നിര്‍മിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണ്.

Latest Stories

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ