വീണ്ടും ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങി മോഹന്‍ലാല്‍, 360-ാം ചിത്രത്തില്‍ ടാക്‌സി ഡ്രൈവറുടെ വേഷം; തരുണ്‍ മൂര്‍ത്തി സിനിമയുടെ അപ്‌ഡേറ്റ്

തന്റെ 360-ാം ചിത്രത്തില്‍ സാധാരണക്കാരനായ ടാക്‌സി ഡ്രൈവര്‍ ആയി മോഹന്‍ലാല്‍ വേഷമിടുമെന്ന് റിപ്പോര്‍ട്ടുകള്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പത്തനംതിട്ട ജില്ല റാന്നിയിലെ സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചൊരുക്കുന്ന സിനിമാകുമിത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.

ചിത്രത്തിലെ കാസ്റ്റിംഗ് പൂര്‍ത്തിയായി വരുന്നതേയുള്ളു. ഏറെ ശ്രദ്ധേയമായ ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണിത്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് നല്ലൊരു ഹൈപ്പും ലഭിച്ചിട്ടുണ്ട്. എങ്കിലും അടുത്തിടെ പുറത്തിറങ്ങിയ മിക്ക മോഹന്‍ലാല്‍ സിനിമകളും ആരാധകര്‍ക്ക് നിരാശ നല്‍കിയിരുന്നു.

2021ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം 2’വിന് ശേഷം 2023ല്‍ പുറത്തിറങ്ങിയ ‘നേര്’ ആണ് മോഹന്‍ലാലിന്റെ ഒരേയൊരു ഹിറ്റ് ചിത്രം. മരക്കാര്‍, ആറാട്ട്, മോണ്‍സ്റ്റര്‍, എലോണ്‍ എന്നീ സിനിമകള്‍ തിയേറ്ററില്‍ പരാജയമായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ‘മലൈകോട്ടൈ വാലിബന്‍’ പ്രതീക്ഷകള്‍ തകര്‍ത്ത് ബോക്‌സ് ഓഫീസില്‍ ദുരന്തമാവുകയായിരുന്നു.

തുടക്കം മുതലേ സിനിമയ്ക്ക് ലഭിച്ച നെഗറ്റീവ്, ഡീഗ്രേഡിംഗ് പ്രചാരണങ്ങളായിരുന്നു ഇതിന് കാരണം. അതേസമയം, തരുണ്‍ മൂര്‍ത്തി ചിത്രത്തിന് ഇത്തരമൊരു അവസ്ഥ സംഭവിക്കില്ലെന്നും പ്രേക്ഷകര്‍ കരുതുന്നുണ്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ഷാജികുമാര്‍ ആണ് ഛായാഗ്രഹണം.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്