മോദിയുടെ 'ചലഞ്ച്' ഏറ്റെടുത്ത് മോഹൻലാൽ; മമ്മൂട്ടിയും രജനീകാന്തുമടക്കം പത്ത് പേരെ കൂടി ക്ഷണിച്ച് നടൻ

പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ‘ചലഞ്ച്’ ഏറ്റെടുത്ത് നടൻ മോഹൻലാൽ. അമിതവണ്ണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്നതിനും തന്നെ നാമനിർദേശം ചെയ്തതിലും മോഹൻലാൽ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. അധിക ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നത് ശരിയായ ദിശയിലെ അർഥവത്തായ ചുവടുവെപ്പാണ്. ഒരുമിച്ച്, കൂടുതൽ ആരോഗ്യമുള്ള ഇന്ത്യയെ കെട്ടിപ്പെടുക്കാമെന്നും മോഹൻലാൽ എക്‌സിൽ കുറിച്ചു.

മോദി തുടക്കം കുറിച്ച പ്രചാരണത്തിൽ പങ്കാളിയാവാൻ മറ്റു പത്തുപേരെ മോഹൻലാൽ ക്ഷണിച്ചു. സൂപ്പർ താരങ്ങളായ രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി, ഉണ്ണി മുകുന്ദൻ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ എന്നിവർക്ക് പുറമേ സംവിധായകരായ പ്രിയദർശൻ, മേജർ രവി എന്നിവരെയാണ് മോഹൻലാൽ ക്ഷണിച്ചത്.


മോഹൻലാൽ അടക്കം പത്തുപേരെയാണ് മോദി പ്രചാരണത്തിനായി ക്ഷണിച്ചത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ഗായിക ശ്രേയാ ഘോഷാൽ, വ്യവസായി ആനന്ദ് മഹീന്ദ്ര, നടൻ മാധവൻ, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി, രാജ്യസഭാംഗം സുധാ മൂർത്തി, ഒളിമ്പിക് മെഡൽ ജേതാക്കളായ മനു ഭാക്കർ, മീരാഭായ് ചാനു, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ ഹിന്ദുസ്ഥാനി എന്നിവരാണ് മോദി ചലഞ്ചിൽ ഉൾപ്പെടുത്തിയ മറ്റുള്ളവർ. ഇവർ ഓരോരുത്തരും മറ്റ് പത്തുപേരെ ചലഞ്ച് ചെയ്യണം.

അമിതവണ്ണപ്രശ്‌നം കൂടിവരുന്ന സാഹചര്യത്തിൽ എണ്ണ ഉപയോഗം 10 ശതമാനം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം മൻ കീ ബാത്തിൽ മോദി പറഞ്ഞിരുന്നു. ഈയിടെ, ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേളയിലും പ്രധാനമന്ത്രി ഇതേകാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി