ഇനിയൊരവസരം കൂടി, ഫ്‌ളോപ്പില്‍ നിന്നും ഹിറ്റിലേക്ക് എത്തുമോ? മോഹന്‍ലാലിനൊപ്പം വീണ്ടും ഒന്നിക്കാന്‍ അമല്‍ നീരദും ലിജോ ജോസ് പെല്ലിശേരിയും

അമല്‍ നീരദ്, ലിജോ ജോസ് പെല്ലിശേരി സിനിമകളില്‍ മോഹന്‍ലാല്‍ വീണ്ടും നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ സിനിമകള്‍ നിര്‍മ്മിക്കുക എന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റ് സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ നേരത്തെ ഒന്നിച്ച സിനിമകള്‍ ഫ്‌ളോപ്പുകള്‍ ആയിരുന്നു.

‘സാഗര്‍ ഏലിയാസ് ജാക്കി റീ ലോഡഡ്’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലും അമല്‍ നീരദും ആദ്യമായി ഒന്നിച്ചത്. 2009ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ വിജയം നേടാനായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ 16 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും വരാന്‍ ഇരിക്കുന്നത്. ഒരു മാസ് സിനിമയാകും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലിജോ ജോസ് പെല്ലിശേരിക്കൊപ്പം മോഹന്‍ലാല്‍ ഒന്നിച്ച ചിത്രം ‘മലൈകോട്ടൈ വാലിബന്‍’ ആണ്. കഴിഞ്ഞ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ചിത്രം വലിയ ഹൈപ്പ് ഉണ്ടായിരുന്നിട്ടും ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് റിലീസിന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിനിമ ഫ്‌ളോപ്പ് ആയതോടെ രണ്ടാം ഭാഗം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.

ഇനി മലൈകോട്ടൈ വാലിബന്റെ രണ്ടാം ഭാഗമാണോ മോഹന്‍ലാലിനെ നായകനാക്കി ലിജോ ഒരുക്കുന്നത് എന്ന സംശയത്തിലാണ് ആരാധകര്‍. അതേസമയം, ഇനി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തുന്ന ‘എമ്പുരാന്‍’ ആണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ സിനിമ ഏറെ പ്രതീക്ഷയോടെയാണ് തിയേറ്ററിലെത്തുന്നത്.

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘തുടരും’ എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും നീട്ടി വച്ചിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിനെപ്പം ‘ഹൃദയപൂര്‍വ്വം’, തെലുങ്ക് ചിത്രം ‘കണ്ണപ്പ’, ‘വൃഷഭ’, മഹേഷ് നാരായണന്റെ മള്‍ട്ടിസ്റ്റാറര്‍ സിനിമയും മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജിത്തു ജോസഫിനൊപ്പമുള്ള ‘റാം’ സിനിമ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം