മഞ്ഞുമ്മല്‍ ടീംസിന് മുന്നേ മാസ് കാണിച്ച് ലാലേട്ടന്‍ എത്തിയിരുന്നു..; ഗുണ കേവ്‌സില്‍ ചിത്രീകരിച്ച മോഹന്‍ലാല്‍ ചിത്രം ചര്‍ച്ചയകുന്നു

റിലീസ് ദിവസം തന്നെ ഹിറ്റ് അടിച്ചിരിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ഓപ്പണിംഗ് ദിനത്തില്‍ കേരളത്തില്‍ നിന്നും 3 കോടിയിലേറെ കളക്ഷന്‍ നേടിയ ചിത്രം 7 കോടി രൂപയാണ് ആഗോളതലത്തില്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രത്തിന്റെ ടീസര്‍ എത്തിയത് മുതല്‍ മഞ്ഞുമ്മല്‍ ടീം അകപ്പെട്ടു പോയ ഗുണ കേവ്‌സ് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.

കമല്‍ ഹാസന്‍ ചിത്രം ‘ഗുണ’ ചിത്രീകരിച്ചതിന് പിന്നാലെയാണ് ഈ സ്ഥലം ഗുണ കേവ്‌സ് എന്നറിയപ്പെടാന്‍ തുടങ്ങിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ഗുണ കേവ്‌സില്‍ ചിത്രീകരിച്ച മറ്റൊരു മലയാള സിനിമ കൂടി ചര്‍ച്ചകളില്‍ നിറയുകയാണ്. മോഹന്‍ലാല്‍ ചിത്രം ‘ശിക്കാര്‍’ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ശിക്കാറിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത് ഗുണ കേവ്‌സിലാണ്. എം പദ്മകുമാറിന്റെ സംവിധാനത്തില്‍ 2010ല്‍ റിലീസ് ചെയ്ത ചിത്രമാണ് ശിക്കാര്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബലരാമന്‍ എന്ന കഥാപാത്രത്തിന്റെ മകളെ (അനന്യ) വില്ലന്‍ തട്ടിക്കൊണ്ടുപോവുകയും മകളെ മോഹന്‍ലാല്‍ രക്ഷിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ്.

No description available.

ഈ രംഗങ്ങള്‍ ഗുണ കേവിലാണ് ചിത്രീകരിച്ചത്. ത്യാഗരാജന്‍ മാസ്റ്ററാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത്. ഈ ക്ലൈമാക്‌സ് രംഗങ്ങള്‍ വീണ്ടും വൈറലാവുകയാണ്. റീലുകളിലും പോസ്റ്റുകളിലും ഈ രംഗം നിറയുന്നുണ്ട്.

അതേസമയം, ഗുണ സിനിമ ഇറങ്ങിയതിന് പിന്നാലെ ശ്രദ്ധ നേടിയ ഗുണ കേവ്‌സിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തിയിരുന്നു. 13 ഓളം പേര്‍ ഈ ഗുഹയിലെ അഗാധ ഭാഗത്തേക്ക് വീണ് മരണമടഞ്ഞിട്ടുണ്ട്. ഡെവിള്‍സ് കിച്ചന്‍, അഥവാ പിശാചിന്റെ അടുക്കള എന്നാണ് ഈ ഗുഹ അറിയപ്പെടുന്നത്.

Latest Stories

സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തും; വിഷയം സങ്കീർണമായ നിയമയുദ്ധത്തിലേക്ക്

" മുഹമ്മദ് ഷമി എന്നോട് ആ ഒരു കാര്യം ആവശ്യപ്പെട്ടു, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്": ഹസിന്‍ ജഹാന്‍

IND VS ENG: ജോ റൂട്ടിന്റെ കാര്യത്തിൽ തീരുമാനമായി, ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി ഇന്ത്യൻ താരം; ആരാധകർ ഹാപ്പി

IND VS ENG: ഈ മോൻ വന്നത് ചുമ്മാ പോകാനല്ല, ഇതാണ് എന്റെ മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

ഗാസയില്‍ ഒരു ഹമാസ്താന്‍ ഉണ്ടാകാന്‍ അനുവദിക്കില്ല; തങ്ങള്‍ക്കൊരു തിരിച്ചുപോക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവുശിക്ഷ; അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലിന്റെ വിധി കോടതിയലക്ഷ്യ കേസില്‍

IND VS ENG: ജയ്‌സ്വാളിനെ ചൊറിഞ്ഞ സ്റ്റോക്സിന് കിട്ടിയത് വമ്പൻ പണി; അടുത്ത ഇന്നിങ്സിൽ അത് സംഭവിക്കില്ല

ഇന്ത്യയുടെയും ചൈനയുടെയും ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി; റഷ്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ പുതിയ അമേരിക്കന്‍ തന്ത്രം

ഗുരുതര അധികാര ദുര്‍വിനിയോഗം; വിസിയ്ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമില്ലെന്ന് ആര്‍ ബിന്ദു

ആർസിബി വീണ്ടും വിൽപ്പനയ്ക്ക്?, ബിസിസിഐയുടെ കാരണം കാണിക്കൽ നോട്ടീസിൽ വലിയ വെളിപ്പെടുത്തൽ, കുരുക്ക് മുറുക്കി ട്രൈബ്യൂണൽ റിപ്പോർട്ട്